ഡബ്ലിൻ∙ ബ്രിട്ടനു പിന്നാലെ അയർലൻഡിലും മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയർലൻഡിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ മേയറായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ ബ്രിട്ടനു പിന്നാലെ അയർലൻഡിലും മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയർലൻഡിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. 

ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ മേയറായാണ് തിരഞ്ഞെടുത്ത്. കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്‍റെ സ്ഥാനാർഥിയായ ബേബി പെരേപ്പാടൻ വിജയിച്ചത്. അയർലൻഡിന്‍റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്.

ADVERTISEMENT

ഇന്നലെ ചേർന്ന കൗണ്ടി കൗൺസിലിന്‍റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാവുന്ന അയർലൻഡിന്‍റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കർ ഡപ്യൂട്ടി മേയറായി കുറച്ചു കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യക്കാരൻ മേയറാകുന്നത് ആദ്യമായാണ്. ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ഇത്തവണത്തെ കൗൺസിൽ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെൻട്രലിൽ നിന്നും വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബേബി പെരേപ്പാടനെതിരെ വംശീയധിക്ഷേപമുണ്ടായതടക്കം വാർത്തയായിരുന്നു. അതിനാൽ തീവ്രവലതുപക്ഷവാദികൾക്കും, കുടിയേറ്റവിരുദ്ധർക്കുമെതിരായ ശക്തമായ മറുപടി കൂടിയായി മാറുകയാണ് ബേബി പെരേപ്പാടന്‍റെ മേയർ പദവി.

ADVERTISEMENT

എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ പുളിയനമാണ് ബേബി പെരേപ്പാടന്‍റെ സ്വദേശം. 20 വർഷം മുമ്പ് അയർലൻഡിലേയ്ക്ക് കുടിയേറിയ അദ്ദേഹം ഇവിടുത്തെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നേരത്തെ തന്നെ പരിചിത മുഖമാണ്. ഭാര്യ ജിൻസി മാത്യു ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. മകൻ ബ്രിട്ടോയെ കൂടാതെ ഡെന്‍റൽ മെഡിസിൻ വിദ്യാർഥിയായ ബ്രോണ എന്നൊരു മകൾ കൂടിയുണ്ട് പെരേപ്പാടന്.

ഭാര്യ ജിൻസി പെരേപ്പാടൻ ഡബ്ലിൻ ന്യൂകാസിൽ പീമൗണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷ്ണറാണ്. താലാ സെൻട്രലിൽ നിന്നും വിജയിച്ച കൗൺസിലർ ഡോ. ബ്രിട്ടോ പെരേപ്പാടൻ, ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്‍റൽ മെഡിസിൻ വിദ്യാർത്ഥിയായ ബ്രോണ എന്നിവരാണ് മക്കൾ. ബേബി പെരേപ്പാടന്‍റെയും മകന്‍റെയും അഭിമാനാർഹമായ നേട്ടത്തിൽ, ഫിൻഗേൽ പാർട്ടി നേതാവും അയർലൻഡ് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു

English Summary:

Indian-origin Baby Perepadan elected Mayor of South Dublin County Council in Ireland.