വോട്ടു പിടിക്കാൻ ഒരേ തന്ത്രം രണ്ട് രീതിയിൽ അവതരിപ്പിച്ച് ട്രംപും സുനകും
ബ്രിട്ടനിലും യുഎസിലും പ്രധാന നേതാക്കൾ വോട്ട് തേടാൻ ഉപയോഗിക്കുന്നത് സമാനമായ ആശയമാണ്. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമാണ് ഒരേ ആശയം മുൻനിർത്തി വോട്ട് തേടുന്നത്. രണ്ട് പേരും കുടിയേറ്റം തടയുമെന്നും തങ്ങളുടെ രാജ്യത്ത് തൊഴിൽ ലഭ്യത ശക്തമാക്കുമെന്നും പറയുകയാണ്.
ബ്രിട്ടനിലും യുഎസിലും പ്രധാന നേതാക്കൾ വോട്ട് തേടാൻ ഉപയോഗിക്കുന്നത് സമാനമായ ആശയമാണ്. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമാണ് ഒരേ ആശയം മുൻനിർത്തി വോട്ട് തേടുന്നത്. രണ്ട് പേരും കുടിയേറ്റം തടയുമെന്നും തങ്ങളുടെ രാജ്യത്ത് തൊഴിൽ ലഭ്യത ശക്തമാക്കുമെന്നും പറയുകയാണ്.
ബ്രിട്ടനിലും യുഎസിലും പ്രധാന നേതാക്കൾ വോട്ട് തേടാൻ ഉപയോഗിക്കുന്നത് സമാനമായ ആശയമാണ്. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമാണ് ഒരേ ആശയം മുൻനിർത്തി വോട്ട് തേടുന്നത്. രണ്ട് പേരും കുടിയേറ്റം തടയുമെന്നും തങ്ങളുടെ രാജ്യത്ത് തൊഴിൽ ലഭ്യത ശക്തമാക്കുമെന്നും പറയുകയാണ്.
ബ്രിട്ടനിലും യുഎസിലും പ്രധാന നേതാക്കൾ വോട്ട് തേടാൻ ഉപയോഗിക്കുന്നത് സമാനമായ ആശയമാണ്. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമാണ് ഒരേ ആശയം മുൻനിർത്തി വോട്ട് തേടുന്നത്. രണ്ട് പേരും കുടിയേറ്റം തടയുമെന്നും തങ്ങളുടെ രാജ്യത്ത് തൊഴിൽ ലഭ്യത ശക്തമാക്കുമെന്നും പറയുകയാണ്. ഇതിനുള്ള പദ്ധതികളിലും ഇരുവർക്കും സമാനതകളുണ്ട്.
ജൂലൈ നാലിന് നടക്കുന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ, ബ്രിട്ടിഷ് പ്രധാനമന്ത്രി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) തിരിച്ചടി നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, യുഎസിൽ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പക്ഷേ രാഷ്ട്രീയത്തിൽ കാര്യങ്ങൾ മാറിമറയുന്നതിന് അധികം സമയം വേണ്ടി വരാത്തതിനാൽ മത്സരം ഇപ്പോഴും പ്രവചനാതീത സ്വഭാവം കാത്തുസൂക്ഷിക്കുന്നു.
∙ ട്രംപിന് മെക്സിക്കോ സുനകിന് റുവാണ്ട
മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിത് കുടിയേറ്റക്കാരെ തടയുമെന്ന വാഗ്ദാനം ചെയ്താണ് ആദ്യം തവണ ട്രംപ് അധികാരത്തിലേറിയത്. ഭരണകാലത്ത് മതിലിന്‍റെ നിർമാണവുമായി അദ്ദേഹം മുന്നോട്ട് പോയി. 450 മൈലിലധികം മതിൽ പണിത് ട്രംപ് ഭരണക്കൂടം കുടിയേറ്റം തടയുന്നതിനായി ശക്തമായ ശ്രമം നടത്തി. അതേസമയം ഈ മതിലുകൾ പരിസ്ഥിതിക്കും സാംസ്കാരിക സൈറ്റുകൾക്കും കാര്യമായ കേടുപാടുകൾ വരുത്തിയതായി ഗവൺമെന്‍റ് അക്കൗണ്ടബിലിറ്റി ഓഫിസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കണ്ടെത്തിയിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കുടിയേറ്റത്തെ തടസ്സപ്പെടുത്തി, ഫെഡറൽ ഭൂമി ഇല്ലാതാക്കി. ജലപ്രവാഹം തടസ്സപ്പെട്ടു, ഗോത്രവർഗക്കാരുടെ പുണ്യസ്ഥലങ്ങൾ 'പരിഹരിക്കാനാകാത്തവിധം' കേടുവരുത്തി തുടങ്ങിയ കാര്യങ്ങളാണ് 72 പേജുള്ള റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.
പക്ഷേ നിലപാടിൽ അടിയുറിച്ച ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയിൽ മതിൽ നിർമാണം ശക്തമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനാണു മതിൽ നിർമാണമെന്നാണു ട്രംപിന്‍റെ വാദം. ബൈഡൻ ഭരണകൂടവും മതിൽ നിർമാണം ചെറിയ തോതിൽ മുന്നോട്ട് കൊണ്ട് പോയിരുന്നു. പക്ഷേ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ട്രംപും ബൈഡനും അതിർത്തികൾ സന്ദർശിച്ച് ഈ വർഷമാദ്യം വാർത്തകളിൽ ഇടം നേടിയിരുന്നു.
അതേസമയം, റുവാണ്ട നിയമമാണ് സുനക് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിന് ആയുധമാക്കുന്നത്. 2022 ജനുവരി ഒന്നിനു ശേഷം യുകെയിലേക്ക് അനധികൃതമായി എത്തിയ അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്തുക എന്നതാണ് ഈ പദ്ധതി. അവിടെ അവരുടെ അഭയാർഥി അപേക്ഷകൾ 5 വർഷത്തെ കരാറിന്‍റെ അടിസ്ഥാനത്തിൽ പ്രോസസ്സ് ചെയ്യും. റുവാണ്ടയിൽ, അവർക്ക് അഭയാർഥി പദവിക്ക് അപേക്ഷിക്കാം. അത് റുവാണ്ടൻ അധികാരികൾ വിലയിരുത്തും. അഭയാർഥി പദവി ലഭിക്കുന്നവർക്ക് റുവാണ്ടയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനോ റുവാണ്ടയിൽ താമസിക്കാൻ വീണ്ടും അപേക്ഷിക്കാനോ ശ്രമിക്കേണ്ടി വരും.
സാമ്പത്തിക സ്വയംപര്യാപ്തതയും തൊഴിലും ലഭ്യമാകുന്നതിന് കുടിയേറ്റം തടയുന്നതിലൂടെ സാധിക്കുമെന്ന് ട്രംപും സുനകും അവകാശപ്പെടുന്നു. അതേസമയം, പ്രാദേശിക വാദം ഉയർത്തിയുള്ള പ്രചാരണം രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുമെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.
∙ ബൈഡന്‍റെ സർജിക്കൽ സ്ട്രൈക്ക്; വാഗ്ദാനപെരുമഴയുമായി കീര്‍ സ്റ്റാര്‍മര്‍
ട്രംപ് കുടിയേറ്റത്തെ എതിർക്കുന്നതിനിടെ കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർക്ക് യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച ബൈഡൻ അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായക നീക്കം നടത്തി. നഷ്ടമാകുന്ന ജനപ്രീതി തിരിച്ച് പിടിക്കാനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ആദ്യം സ്ഥിരതാമസത്തിനും പിന്നീട് പൗരത്വത്തിനും അപേക്ഷിക്കാം.
പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചയാളായിരിക്കണമെന്ന നിബന്ധനയുണ്ട്. ഈ പദ്ധതി ജനകീയമായി മാറുമെന്ന ഭയത്തോട് ട്രംപും ബദൽ നിർദേശവുമായി ഉടനടി രംഗത്ത് വന്നു. യുഎസ് കോളജുകളിൽനിന്ന് ബിരുദപഠനം പൂർത്തിയാകുന്ന എല്ലാ വിദേശവിദ്യാർഥികൾക്കും ഗ്രീൻകാർഡ് (യുഎസിൽ സ്ഥിര താമസാനുമതിയാണ് ഗ്രീൻ കാർഡ്) നൽകുമെന്നാണ് പ്രഖ്യാപനമാണ് ട്രംപ് ബൈഡന് നൽകിയ രാഷ്ട്രീയ മറുപടി. ശക്തമായ കുടിയേറ്റവിരുദ്ധ നിലപാടുകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ട്രംപ് നിലവിൽ ഇത്തരം നിലപാട് സ്വീകരിച്ചതെന്നും ഇത് നടപ്പാക്കുന്നതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
അതേസമയം, ബ്രിട്ടനിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങളുമായിട്ടാണ് പ്രതിപക്ഷ പാർട്ടിയായ ലേബറും പാർട്ടി നേതാവുമായ സർ കീത്ത് സ്റ്റാമറും രംഗത്ത് വന്നിരിക്കുന്നത്. 15 ലക്ഷം പുതിയ വീടുകൾ, 16 –ാം വയസ്സിൽ വോട്ടവകാശം, കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് തെരുവിൽ ശക്തമായ പൊലീസ് സാന്നിധ്യം തുടങ്ങിയവ ഉറപ്പുവരുത്തുമെന്ന് ലേബർ പാർട്ടി അവകാശപ്പെടുന്നു.
പ്രൈമറി സ്കൂളുകളിലെ സൗജന്യ പ്രാതലും കുഴികളടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന വാഗ്ദാനമെല്ലാം കീത്ത് സ്റ്റാമറും ലേബർ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നത് സുനകിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. വർധിച്ചുവരുന്ന കുടിയേറ്റം, വീടുകളുടെ ലഭ്യതക്കുറവ്, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധിയെല്ലാം ബ്രിട്ടിഷ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളാണ്.