ചെസ് ഒളിംപ്യാഡിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ വംശജ; ഒൻപതാം വയസ്സിൽ അദ്ഭുതമായി ബോധന ശിവാനന്ദൻ
ലണ്ടൻ ∙ സെപ്റ്റംബറിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ മത്സരിക്കാന്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജയായ ഒൻപത് വയസ്സുകാരി. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന
ലണ്ടൻ ∙ സെപ്റ്റംബറിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ മത്സരിക്കാന്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജയായ ഒൻപത് വയസ്സുകാരി. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന
ലണ്ടൻ ∙ സെപ്റ്റംബറിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ മത്സരിക്കാന്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജയായ ഒൻപത് വയസ്സുകാരി. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന
ലണ്ടൻ ∙ സെപ്റ്റംബറിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ മത്സരിക്കാന്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജയായ ഒൻപത് വയസ്സുകാരി. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ചരിത്രത്തിൽ ഇടം നേടാൻ ഒരുങ്ങുകയാണ് ബോധന ശിവാനന്ദൻ എന്ന മിടുക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ഹാരോവില്‍ നിന്നുള്ള ഇന്ത്യൻ തമിഴ് വംശജയായ ബോധന ശിവാനന്ദൻ ഇംഗ്ലണ്ടിന്റെ വനിതാ ചെസ് ടീമിലെ പുതിയ അംഗമായി സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിംപ്യാര്‍ഡില്‍ മത്സരിക്കാനിറങ്ങും. മഹാമാരി കാലത്ത് അഞ്ചാം വയസ്സിലാണ് ബോധന ചെസ് കളിക്കാന്‍ തുടങ്ങുന്നത്.
ഗ്രാന്‍ഡ് മാസ്റ്റർ, ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ്, ഒരു ലോക കിരീടം എന്നിവയൊക്കെ ചെറുപ്രായത്തില്‍ ബോധനയെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2022 ല്‍ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് കൊണ്ടാണ് ചെസ് ലോകത്തെ ഞെട്ടിച്ചത്. 25 വര്‍ഷക്കാലത്തിനിടെ ഇംഗ്ലണ്ടിലെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ബോധനയെ ഇംഗ്ലണ്ട് വനിതാ ചെസ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നതായി ഈ കൊച്ചുപെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇംഗ്ലിഷ് ടീമിലെ പ്രായം കുറഞ്ഞ മറ്റൊരു സഹതാരത്തിന് 23 വയസ്സുണ്ട്, ഒരു ദശകത്തെ വ്യത്യാസമാണ് ബോധനയുമായി ഇവര്‍ക്കുള്ളത്. മറ്റുള്ള താരങ്ങളെല്ലാം മുപ്പതുകളിലും, നാല്‍പ്പതുകളിലും പ്രായമുള്ളവരാണ്.
2022 ല്‍ ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങളിലും ബോധന കിരീടം നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം സാഗ്രെബില്‍ നടന്ന യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വനിതാ താരമായി കിരീടം ചൂടുകയും ചെയ്തു. മുൻ ചെസ് ഗ്രാൻഡ്മാസ്റ്ററും അഞ്ച് തവണ ലോക ചെസ് ചാംപ്യനുമായ വിശ്വനാഥൻ ആനന്ദ്, 18 കാരനായ ഇന്ത്യൻ ചെസ് പ്രതിഭ രമേഷ്ബാബു പ്രഗ്നാനന്ദ, സഹോദരി വൈശാലി രമേഷ്ബാബു എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ചെസ് താരങ്ങൾ അടങ്ങുന്ന തമിഴ്നാട്ടിൽ നിന്നാണ് ബോധനയുടെ കുടുംബം യുകെയിലേക്ക് കുടിയേറിയത്.