ജര്‍മനിയില്‍ ചീസ് മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
അപകടത്തെത്തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മോഷ്ടിച്ചതിന് ജർമൻ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ബര്‍ലിന്‍ ∙ അപകടത്തെത്തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മോഷ്ടിച്ചതിന് ജർമൻ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നടപടിക്കെതിരെ ഉദ്യോഗസ്ഥൻ നൽകിയ അപ്പീൽ കോടതി തള്ളി. 500 പൗണ്ട് വില വരുന്ന 180 കിലോഗ്രാം ചെഡ്ഡാർ ചീസാണ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്.
പിരുച്ചുവിടൽ കൂടാതെ ഫ്രാങ്കെന്തലിലെ (Frankenthal) ക്രിമിനൽ കോടതി 2,250 യൂറോ പിഴയും ഉദ്യോഗസ്ഥനു മേൽ ചുമത്തി. ഇതിനെതിരെയുള്ള അപ്പീൽ റൈൻലാൻഡ്-പാലറ്റിനേറ്റ് ഹയർ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി നിരസിച്ചു. 2019 സെപ്റ്റംബറിലാണ് ചീസ് അടങ്ങിയ വാൻ മറിഞ്ഞ് കൂളിങ് യൂണിറ്റിന് കേടുപാടുകൾ സംഭവിച്ച് അപകടമുണ്ടായത്. സംഭവത്തിന് ശേഷം ഉദ്യോഗസ്ഥൻ ചില പാക്കേജുകൾ ഓഫിസിലേക്ക് തിരികെ കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. 20 കിലോഗ്രാം ഭാരം വരുന്ന ഒൻപത് ചീസിന്റെ പൊതികളാണ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്.