‘കടക്ക് പുറത്ത്’; പാരിസ് നഗരത്തിൽ നിന്ന് കുടിയേറ്റക്കാരെ കുടിയൊഴിപ്പിച്ച് ഫ്രാൻസ്
പാരിസിൽ ഒളിംപിക്സ് ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ബാക്കി നിൽക്കേ ഭവനരഹിതരായ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാരിസിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയതായി റിപ്പോർട്ട്.

പാരിസ് ∙ പാരിസിൽ ഒളിംപിക്സ് ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ബാക്കി നിൽക്കേ ഭവനരഹിതരായ ആയിരക്കണക്കിന് കുടിയേറ്റക്കാരെ പാരിസിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. ഭൂരിഭാഗം കുടിയേറ്റക്കാരോടും ലിയോൺ അല്ലെങ്കിൽ മാർസെയിൽ പോലുള്ള നഗരങ്ങളിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കുടിയേറ്റക്കാർക്ക് അവരുടെ പുതിയ സ്ഥലങ്ങളിൽ വീട് ലഭിക്കുമെന്ന് ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്.
പുതിയ നഗരങ്ങളിൽ എത്തിയ ശേഷം, ഭവനരഹിതരായ കുടിയേറ്റക്കാർക്ക് മൂന്നാഴ്ച വരെ ഷെൽട്ടറുകളിൽ താമസിക്കാൻ അനുമതിയുണ്ട്. അതിനു ശേഷം ഓരോരുത്തരുടെയും അഭയാർഥി യോഗ്യത പരിശോധിക്കും. യോഗ്യരായവർക്ക് വീട് നൽകുമെന്നാണ് വാഗ്ദാനം.
ഒളിംപിക് ഗെയിംസ് രാജ്യത്തിന്റെ മഹത്വം പ്രദർശിപ്പിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറയുന്നത്. ഫ്രാൻസിൽ ഏകദേശം 7 ദശലക്ഷം കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അതായത്, ജനസംഖ്യയുടെ 10.3 ശതമാനം. കഴിഞ്ഞ ഒരു വർഷമായി പൊലീസും കോടതികളും ചേർന്ന് ഏകദേശം 5,000 പേരെയാണ് നഗരത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് പാരിസിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ ക്രിസ്റ്റോഫ് നോയൽ ഡു പയ്‌റാറ്റ് പറയുന്നു.
പാരീസിലും പരിസരത്തും താമസിക്കുന്ന 100,000 ഭവനരഹിതരായ ആളുകൾക്ക് മതിയായ ഷെൽട്ടർ സ്ഥലമില്ല. ക്യാംപുകളിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും കഴിഞ്ഞ വർഷം പൊലീസ് റെയ്ഡ് വർധിപ്പിച്ചിരുന്നു. ഈ മാസം 26 നാണ് ഒളിംപിക് ഗെയിംസ് ആരംഭിക്കുക.