യുക്മ ദേശീയ - റീജിയണൽ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥംയുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് & മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാലാമത് "യുക്മ ബംമ്പർ ടിക്കറ്റ് - 2024 " ഭാഗ്യക്കുറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  യുക്മയുടെ നാലാമത് 'യുക്മ ബംപർ ടിക്കറ്റ് - 2024' ഭാഗ്യക്കുറി പുറത്തിറക്കി. യുക്മ ദേശീയ കായികമേള വേദിയിൽ യുക്മ നാഷനൽ ട്രഷറർ ഡിക്സ് ജോർജ് യുക്മ ബംപർ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യുക്മ ദേശീയ - റീജിയനൽ കമ്മറ്റികളുടെയും യുക്മ ചാരിറ്റിയുടെയും അംഗ–അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് ആൻഡ് മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിന്റെ സഹകരണത്തോടെയാണ് യുക്മ ബംപർ ടിക്കറ്റ് പുറത്തിറക്കിയത്. 

യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ലൈഫ് ലൈൻ പ്രൊട്ടെക്ട് മാനേജിംഗ് ഡയറക്ടർ ബിജോ ടോം, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറർ എബ്രാഹം പൊന്നുംപുരയിടം, പിആർഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗങ്ങളായ ബിനോ ആന്റണി, ടിറ്റോ തോമസ്, ജയകുമാർ നായർ, സണ്ണിമോൻ മത്തായി, റീജിയനൽ പ്രസിഡന്റുമാരായ സുജു ജോസഫ്, ജോർജ് തോമസ്, വർഗീസ് ഡാനിയേൽ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങി വിവിധ റീജിയണുകളിൽ നിന്നുള്ള ഭാരവാഹികളും അംഗ അസോസിയേഷൻ ഭാരവാഹികളും യുക്മ പ്രതിനിധികളും ഉൾപ്പെട്ട വേദിയിൽ യുക്മ ബംപർ ടിക്കറ്റിന്റെ ഓദ്യോഗിക ഉദ്ഘാടനം നടന്നു.

ADVERTISEMENT

ടിക്കറ്റുകൾ ഇതിനകം യുക്മയുടെ റീജിയനുകളിൽ എത്തിച്ചതായി സംഘാടകർ അറിയിച്ചു. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരം പൗണ്ട് ഒന്നാം സമ്മാനമായി ലഭിക്കുന്നു എന്നതാണ് 'യുക്മ ബംപർ ടിക്കറ്റ് 2024' സമ്മാന പദ്ധതിയുടെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനമായി  ഒരു പവനും മൂന്നാം സമ്മാനമായി ഏഴ് പേർക്ക് രണ്ട് ഗ്രാം സ്വർണനാണയങ്ങളുമാണ് സമ്മാനം. യുക്മയുടെ ആറ് പ്രമുഖ റീജിയനുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങളും മറ്റ് റീജിയനുകൾക്കെല്ലാം രണ്ട് ഗ്രാം സ്വർണനാണയവും ഉറപ്പായും ലഭിക്കുന്ന വിധമാണ് മൂന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ്. സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ 2ന് നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയിൽ വച്ചായിരിക്കും. 

മുൻ വർഷത്തെപ്പോലെ യുക്മ ബംപർ ലോട്ടറിയുടെ വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് ഈ വർഷവും വീതിച്ചു നൽകും. വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ 50 ശതമാനം പ്രസ്തുത റീജിയനും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകും. യുക്മ ബംപർ ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയനും അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ നൽകും.

ADVERTISEMENT

യുകെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യുക്മ ബംപർ - 2024 നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌ ക്ലവാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. 2019 -ൽ ബ്രാൻഡ് ന്യൂ Peugeot 108  കാർ സമ്മാനമായി നേടിയ ഭാഗ്യശാലി ഹേവാർഡ്സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് ആയിരുന്നു.

കഴിഞ്ഞ മൂന്ന് തവണയും ഒന്നാം സമ്മാനമായി ബ്രാൻഡ് ന്യൂ കാറുകളായിരുന്നു നൽകിയത്. ഈ വർഷം ഒന്നാം സമ്മാനാർഹനാകുന്ന വ്യക്തിക്ക് പതിനായിരം പൗണ്ടാണ് ലഭിക്കുന്നത്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ബിജു പെരിങ്ങത്തറ (യുക്മ ദേശീയ പ്രസിഡന്റ്): 07904785565
കുര്യൻ ജോർജ് (ജനറൽ സെക്രട്ടറി):  07877348602
ഡിക്സ് ജോർജ് (ട്രഷറർ): 07403312250

English Summary:

UUKMA Bumper Ticket Sale has Started