വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് പി.എം.എ. സലാം
ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചെലവഴിച്ചു കഴിഞ്ഞ പണത്തിന് എങ്ങനെയാണ് എസ്റ്റിമേറ്റ് നൽകാൻ

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചെലവഴിച്ചു കഴിഞ്ഞ പണത്തിന് എങ്ങനെയാണ് എസ്റ്റിമേറ്റ് നൽകാൻ കഴിയുക.
കേന്ദ്രത്തിൽ നിന്നു കൂടുതൽ പണം നേടിയെടുക്കുന്നതിനു വേണ്ടിയാണെന്നു പറയുന്നതും പരിഹാസ്യമാണ്. ഇല്ലാത്ത കണക്കാണോ കേന്ദ്രത്തിനു നൽകേണ്ടത്? സർക്കാരുകൾ തമ്മിൽ കള്ളക്കണക്ക് പറഞ്ഞാണോ പണം വാങ്ങേണ്ടത്? ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ജനങ്ങൾ സൗജന്യമായി നൽകിയതിനെക്കുറിച്ച് ഒരു വാക്കെങ്കിലും ആ റിപ്പോർട്ടിൽ പറയേണ്ടേ? ജനങ്ങൾ സൗജന്യമായി നൽകിയതിനെല്ലാം സർക്കാർ കണക്കു പറഞ്ഞു പണം എഴുതിയെടുക്കുന്നത് എന്തൊരു നെറികേടാണ്?
ദുരന്ത ഭൂമിയിൽ സർക്കാരിനു പണം ചെലവഴിക്കേണ്ടി വന്ന മേഖലകൾ ഏതെല്ലാമെന്നു വിശദീകരിക്കാൻ സർക്കാർ തയാറാവണം. അവിടേക്ക് അവശ്യ സാധനങ്ങൾ കുത്തിയൊഴുകിയെത്തുകയായിരുന്നു. ഒടുവിൽ ഇനിയൊന്നും വേണ്ടെന്നു സർക്കാർ തന്നെയാണ് പറഞ്ഞത്. മൃതശരീരം സംസ്കരിക്കാൻ 2.25 കോടി രൂപ ചെലവാക്കിയെന്നു പറയുന്നു. ഒരാൾക്ക് 75000 രൂപ വീതം. ഇവിടെ സംസ്കാരം നടത്തിയതു മരണപ്പെട്ടവരുടെ ബന്ധുക്കളാണ്. മറ്റുള്ളവ സംസ്കരിച്ചതു സന്നദ്ധ സംഘടനകളും.
സംസ്ഥാന സർക്കാർ ആരുടെ സംസ്കാരത്തിനാണ് പണം നൽകിയതെന്നു പറയണം. ഭക്ഷണ വിതരണം കേറ്ററിങ് സ്ഥാപനങ്ങൾ സൗജന്യമായാണ് ചെയ്തത്. അതിലേക്ക് ആവശ്യമായ സാധനങ്ങൾ ഒരു രൂപ പോലും വാങ്ങാതെയാണ് അവർ നൽകിയത്. ജെസിബിയും ആംബുലൻസും മറ്റു വാഹനങ്ങളും ഒരു രൂപ പോലും വാടക വാങ്ങാതെയാണ് ഓടിയത്. ഇവരിൽ ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ സർക്കാർ പറയണം.
സന്നദ്ധ സേവനം നടത്തിയവർ ആരെങ്കിലും പണം വാങ്ങിയതായി അറിയില്ല. ഡിവൈഎഫ്ഐക്കാർ പണം വാങ്ങിയാണ് സേവനം ചെയ്തതെങ്കിൽ അവർ വ്യക്തമാക്കണം. പിന്നെ, എവിടെയാണ് സർക്കാരിനു പണം ചെലവായത്. കോടതിയിൽ പോലും കള്ളം പറയാൻ സർക്കാരിനു മടിയില്ല. ഇത്തരമൊരവസ്ഥ ഉണ്ടായതിൽ ഖേദമുണ്ട്. പ്രളയകാലത്തും സർക്കാർ ചെയ്തത് ഇതു തന്നെയായിരുന്നു. ദുരന്തങ്ങളെ അവസരമായി കാണുകയാണ് സർക്കാർ. പുനരധിവാസത്തെക്കുറിച്ച് ഒന്നും പറയാൻ സർക്കാർ തയാറാവുന്നില്ല. അതിനു വേണ്ടി അനന്തമായി കാത്തിരിക്കാൻ മുസ്‌ലിം ലീഗ് തയാറല്ല. ലീഗ് നൽകുമെന്നു പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സ്ഥലം നൽകിയില്ലെങ്കിൽ സ്വന്തമായി സ്ഥലം വാങ്ങി വീടു വച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.