യുക്രെയ്നിൽ മുൻ നാഷനലിസ്റ്റ് എംപി കൊല്ലപ്പെട്ടു; റഷ്യയുടെ പങ്ക് അന്വേഷിക്കുമെന്ന് സെലെൻസ്കി
കീവ്∙ യുക്രെയ്നിൽ മുൻ നാഷനലിസ്റ്റ് എംപി ഐറിന ഫാരിയോൺ (60) വെടിയേറ്റ് മരിച്ചു. പടിഞ്ഞാറൻ നഗരമായ ലിവിവിലെ തെരുവിലാണ് ഐറിനയ്ക്ക് നേരെ ആക്രമണമുണ്ടായത്. യുക്രെയ്നിലെ 'യഥാർത്ഥ ദേശസ്നേഹികൾ' ഒരു സാഹചര്യത്തിലും റഷ്യൻ ഭാഷ സംസാരിക്കരുതെന്ന് നിലപാട് സ്വീകരിച്ച് ഐറിന കഴിഞ്ഞ വർഷം വിവാദത്തിൽ അകപ്പെട്ടിരുന്നു.

‘‘ഇത് ആസൂത്രിതമായ ആക്രമണമായിരിക്കാം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വൈദ്യുതി നിലച്ചത് പ്രദേശത്തെ സിസിടിവി പ്രവർത്തനം ബാധിച്ചതായി ’’ പൊലീസ് വ്യക്തമാക്കി. വെടിയേറ്റ ഐറിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കണ്ടെത്തുന്നതിനും കൊലപാതക കാരണം കണ്ടെത്തുന്നതിനും അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു. കൊലപാതകത്തിന് ആസൂത്രിതമായ സ്വഭാവമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ റഷ്യയുടെ പങ്ക് അന്വേഷിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
‘‘റഷ്യൻ ഭാഷ ദേശസ്നേഹികളായ യുക്രെയ്ൻ പൗരന്മാർ സംസാരിക്കരുത്. നമ്മളെ കൊല്ലുകയും വിവേചനം കാണിക്കുകയും അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ശത്രുവിന്‍റെ ഭാഷയാണ് അത് ’’– ഐറിന ഫാരിയോൺ കഴിഞ്ഞ വർഷം റഷ്യൻ ഭാഷയെ വിമർശിച്ച് പറഞ്ഞതാണ് ഈ വാക്കുകൾ. ഇതേ തുടർന്ന് യുക്രെയ്നിൽ ശക്തമായ പ്രതിഷേധമുണ്ടായി. ഭാഷാപരമായവിദ്വേഷം വളർത്തുന്ന് പ്രസ്താവനയാണിതെന്ന് ആളുകൾ ആരോപിച്ചു.
ഇതേതുടർന്ന് പടിഞ്ഞാറൻ യുക്രെയ്നിലെ സർവകലാശാലയിൽ പ്രഫസർ പദവിയിൽ നിന്ന് ഐറിനയെ പിരിച്ചുവിട്ടു. സംഭവത്തിൽ യുക്രെയ്നിലെ സെക്യൂരിറ്റി സർവീസ് (SBU) അന്വേഷണം നടത്തി. മേയ് മാസത്തിൽ, എൽവിവ് അപ്പീൽ കോടതി ഐറിനയുടെ കോളജിലെ പദവി പുനഃസ്ഥാപിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു.