ദീർഘകാല വരുമാനത്തിന് സൗദിയിലെ എണ്ണ കമ്പനിയിൽ നിക്ഷേപിക്കാം; കടപ്പത്ര വിൽപനയ്ക്ക് അരാംകോ
റിയാദ്∙ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ കടപ്പത്ര വിൽപനയ്ക്ക് ഒരുങ്ങുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി പണം സ്വരുക്കൂട്ടാനാണ് ലക്ഷ്യം. 10, 30, 40 വർഷത്തെ കാലാവധിയുള്ള ബോണ്ടുകൾ വിൽക്കാനായി രാജ്യാന്തര നിക്ഷേപക ബാങ്കുകളെയാണ് അരാംകോ

റിയാദ്∙ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ കടപ്പത്ര വിൽപനയ്ക്ക് ഒരുങ്ങുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി പണം സ്വരുക്കൂട്ടാനാണ് ലക്ഷ്യം. 10, 30, 40 വർഷത്തെ കാലാവധിയുള്ള ബോണ്ടുകൾ വിൽക്കാനായി രാജ്യാന്തര നിക്ഷേപക ബാങ്കുകളെയാണ് അരാംകോ സമീപിച്ചിരിക്കുന്നത്.
ഈ വർഷം മുൻപ് സമാന രീതിയിൽ ഗൾഫ് മേഖലയിലെ മറ്റ് കമ്പനികളും സർക്കാരുകളും അനുകൂലമായ വിപണി സാഹചര്യം പ്രയോജനപ്പെടുത്തി കടപ്പത്രങ്ങൾ വിറ്റ് പണം സ്വരുക്കൂട്ടിയിരുന്നു. 2021 ലാണ് അവസാനമായി അരാംകോ ആഗോള കടപ്പത്ര വിപണിയിൽ നിന്ന് പണം സ്വീകരിച്ചത്. 2024-ൽ 124.3 ബില്യൻ ഡോളർ ലാഭവിഹിതം കമ്പനി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും സൗദി സർക്കാരിലേക്ക് ഒഴുകും. വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഈ ബോണ്ട് വിൽപന അരാംകോയുടെ വളർച്ചയുടെ സൂചനയാണ് എന്നാണ്.
ഓഹരി വിപണിയിൽ നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനികളിൽ ഒന്നാണ് അരാംകോ . സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അരാംകോ പതിറ്റാണ്ടുകളായി രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. അരാംകോയുടെ ലാഭവിഹിതത്തിന്‍റെ ഒരു ഭാഗം പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിലേക്കും പോകുന്നു.
സൗദി അറേബ്യയുടെ പൊതു നിക്ഷേപ കോർപ്പറേഷൻ (പി.ഐ.എഫ്) ഇലക്ട്രിക് കാറുകൾ, സ്പോർട്സ് മേഖല, മരുഭൂമിയിലെ ഭാവി നഗരവികസനം എന്നിങ്ങനെയുള്ള പദ്ധതികൾക്കായി 8 ബില്യൻ ഡോളർ സമാഹരിച്ചു. മൂന്ന് പ്രത്യേക ബോണ്ട് വിൽപനയിലൂടെയാണ് ഈ തുക സ്വരൂപിച്ചത്. വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) പ്രതീക്ഷ കുറവായതിനാൽ സൗദി അറേബ്യ ആഭ്യന്തര ഫണ്ടിങ് വഴി തങ്ങളുടെ പദ്ധതികൾക്ക് പണം കണ്ടെത്തിയത്.
സിറ്റി ബാങ്ക്, ഗോൾഡ്മാൻ സാച്ച്സ്, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ നിക്ഷേപ ബാങ്കുകളെയാണ് ഈ ബോണ്ട് വിൽപന നടത്തുന്നതിനായി അരാംകോ സമീപിച്ചിരിക്കുന്നത്. 40 വർഷത്തെ കാലാവധിയുള്ള ബോണ്ടുകളും ഈ വിൽപനയിൽ ഉൾപ്പെടുന്നുണ്ട്. ഇത് സൗദി അരാംകോ പുറത്തിറക്കുന്ന രണ്ടാമത്തെ ദീർഘകാല ബോണ്ട് കൂടിയാണ്. രാജ്യത്തിന്റെ സമ്പദ്‌വസ്ഥയെ എണ്ണയിൽ നിന്ന് മോചിപ്പിക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനുമാണ് പി.ഐ.എഫ് ലക്ഷ്യമിടുന്നത്.