ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് യുകെയിൽ മരിച്ചു
കോൺവാൾ/കോതമംഗലം ∙ ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മലയാളി യുവാവ് മരിച്ചു. യുകെ പ്ലിമൗത്തിന് സമീപം കോൺവാളിലെ ബ്യൂഡിൽ കുടുംബമായി താമസിച്ചിരുന്ന ഹനൂജ് എം. കുര്യാക്കോസ് (40) ആണ് അന്തരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ നിന്നും ഉണരാത്തതിനെ തുടർന്ന്

കോൺവാൾ/കോതമംഗലം ∙ ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മലയാളി യുവാവ് മരിച്ചു. യുകെ പ്ലിമൗത്തിന് സമീപം കോൺവാളിലെ ബ്യൂഡിൽ കുടുംബമായി താമസിച്ചിരുന്ന ഹനൂജ് എം. കുര്യാക്കോസ് (40) ആണ് അന്തരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ നിന്നും ഉണരാത്തതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ആംബുലൻസ് സഹായം തേടുകയായിരുന്നു. ആംബുലൻസ് ടീം അംഗങ്ങൾ എത്തിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കോതമംഗലം സ്വദേശിയാണ് ഹനൂജ്. 7 വർഷത്തോളം യുകെയിലുണ്ടായിരുന്ന ഹനൂജ് വീസ കാലാവധി തീർന്നതിനെ തുടർന്ന് 2012 ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ആറ് മാസം മുൻപാണ് വീണ്ടും യുകെയിൽ എത്തുന്നത്. കോൺവാളിലെ ഒരു സ്വകാര്യ കെയർഹോമിൽ ജോലി ചെയ്യുന്ന ദിവ്യയാണ് ഭാര്യ. അയാൻ (5), ആരോൺ (2) എന്നിവരാണ് മക്കൾ.
കോതമംഗലം പുന്നേക്കാട് മാപ്പാനിക്കാട്ട് കുര്യാക്കോസ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഹണി (ബാസിൽഡൺ, യുകെ). എൽദോ (സഹോദരി ഭർത്താവ്). മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്. സംസ്കാരം പിന്നീട്.