ജർമനിയില്‍ ഹോട്ടല്‍ തകര്‍ന്ന് 2 മരണം; നിരവധി പേര് കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ജർമനിയിലെ മോസൽ നദിക്കരയിലുള്ള ക്രോവ് എന്ന ചെറുപട്ടണത്തിൽ ഹോട്ടൽ തകർന്ന് രണ്ട് മരണം.
ജർമനിയിലെ മോസൽ നദിക്കരയിലുള്ള ക്രോവ് എന്ന ചെറുപട്ടണത്തിൽ ഹോട്ടൽ തകർന്ന് രണ്ട് മരണം.
ജർമനിയിലെ മോസൽ നദിക്കരയിലുള്ള ക്രോവ് എന്ന ചെറുപട്ടണത്തിൽ ഹോട്ടൽ തകർന്ന് രണ്ട് മരണം.
ബര്‍ലിന്‍ ∙ ജർമനിയിലെ മോസൽ നദിക്കരയിലുള്ള ക്രോവ് എന്ന ചെറുപട്ടണത്തിൽ ഹോട്ടൽ തകർന്ന് രണ്ട് മരണം. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിയിരിക്കുന്നുവെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നത്. നാല് പേരെ തകർന്ന കെട്ടിടത്തിൽ രക്ഷിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10.55 ഓടെയാണ് സംഭവം. ഹോട്ടൽ ഭാഗികമായി തകർന്നു. പടിഞ്ഞാറൻ ജർമനിയിലെ വൈൻ ഗ്രോവിങ് മേഖലയിലെ മോസൽ നദിക്കരയിലാണ് ക്രോവ് എന്ന ചെറുപട്ടണം. കെട്ടിടത്തിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും, തകർച്ചയ്ക്ക് കാരണം അതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
200-ലധികം രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി ഡ്രില്ലുകളും മൈക്രോഫോണുകളും ഉപയോഗിക്കുന്നു. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടമായിരുന്നു ഈ ഹോട്ടൽ. കെട്ടിടത്തിന്റെ ഘടന അസ്ഥിരമായതിനാൽ രക്ഷാപ്രവർത്തനം വളരെ ബുദ്ധിമുട്ടാണ്.സമീപത്തുള്ള കെട്ടിടങ്ങളിലുള്ള 30 പേരെയും സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചിട്ടുണ്ട്.