കണ്ടക്ടര്‍മാര്‍ സവാരി നിര്‍ത്തി ഉടനെ റിവേഴ്സ് ചെയ്തതിനാല്‍ വലിയ അപകടമൊഴിവായി.

കണ്ടക്ടര്‍മാര്‍ സവാരി നിര്‍ത്തി ഉടനെ റിവേഴ്സ് ചെയ്തതിനാല്‍ വലിയ അപകടമൊഴിവായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടക്ടര്‍മാര്‍ സവാരി നിര്‍ത്തി ഉടനെ റിവേഴ്സ് ചെയ്തതിനാല്‍ വലിയ അപകടമൊഴിവായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയില്‍ സമ്മര്‍ ഫെസ്റ്റിവലിനിടെ ജയന്‍റ് വീലിന് തീപിടിച്ചു. നാല് പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പെടെ 63 പേര്‍ക്ക് പരുക്കേറ്റു. സ്റേറാംതാലര്‍ തടാകത്തിലെ ഹൈഫീല്‍ഡ് ഫെസ്റ്റവലിലെ ഗൊണ്ടോളയില്‍ രാത്രി 9.13 ഓടെയാണ് സംഭവം നടന്നത് താഴത്തെ ഒരു ടബ്ബില്‍ തുടങ്ങിയ തീ പെട്ടെന്ന് മറ്റൊന്നിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു ഇത് കണ്ട് നിന്നവരെ ഭീതിയിലാഴ്ത്തി. കണ്ടക്ടര്‍മാര്‍ സവാരി നിര്‍ത്തി ഉടനെ റിവേഴ്സ് ചെയ്തതിനാല്‍ വലിയ അപകടമൊഴിവായി.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 63 പേര്‍ക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ട് അനുഭവപെട്ടു 2 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ജീവന് ഭീഷണിയില്ലന്നും പൊലീസ് അറിയിച്ചു. തീപിടിത്തം ആരംഭിക്കുമ്പോള്‍ ജര്‍മന്‍ റാപ്പര്‍ സ്കീ അഗ്ഗു വേദിയിലുണ്ടായിരുന്നു അപകടമുണ്ടായിട്ടും തന്‍റെ പ്രകടനം തുടരാന്‍ സംഘാടകര്‍ നിര്‍ദ്ദേശം നല്‍കിയതായി റാപ്പര്‍ വെളിപെടുത്തി. എങ്കിലും സംഭവത്തെ തുടർന്ന്  പരിപാടി റദ്ദാക്കി

ADVERTISEMENT

തീപിടിത്തത്തില്‍ ഫെറിസ് വീല്‍ പൂര്‍ണമായും കത്തിനശിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായില്ലന്നാണ് പൊലീസ് റിപ്പോര്‍ട്ട്. "ഹൈഫീല്‍ഡ്" ഫെസ്റ്റിവലിന്‍റെ 15-ാം വര്‍ഷമാണ് ഇത്. 1998 മുതല്‍ 2009 വരെ, ഹോഹെന്‍ഫെല്‍ഡന്‍ റിസര്‍വോയര്‍ (എര്‍ഫര്‍ട്ടിന്‍റെ തെക്ക്) മധ്യ ജർമനിയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന്‍റെ വേദിയാണ്. 2010 മുതല്‍ ലീപ്സിഗ് ജില്ലയിലെ (സാക്സോണി) ഗ്രോസ്പോസ്നയ്ക്ക് സമീപം ആണ് നടക്കുന്നത്. ഈ വര്‍ഷം, ഇന്‍ഡി റോക്ക്, ഹിപ് ഹോപ്പ് മേഖലകളില്‍ നിന്നുള്ള 54 ബാന്‍ഡുകളും സോളോ ആര്‍ട്ടിസ്റ്റുകളും മൂന്ന് ദിവസങ്ങളിലായി മൂന്ന് സ്റ്റേജുകളിലായി നടക്കേണ്ടിയിരുന്നത്. ഏകദേശം 30,000 സംഗീത ആരാധകരാണ് ഉണ്ടായിരുന്നത്.

English Summary:

Giant Wheel Catches Fire in Germany, 63 Injuring