‘പാസ്‌പോർട്ട് നഷ്ടപ്പെട്ടതോടെ റഷ്യൻ പൗരത്വം നേടി, സൈന്യത്തിൽ ചേർന്നു’; നോവായി മലയാളിയുടെ വിയോഗം
ആമ്പല്ലൂർ (തൃശൂർ) ∙ കഴിഞ്ഞ ദിവസം യുക്രെയ്ൻ ആക്രമണത്തിൽ മരിച്ച 12 അംഗ റഷ്യൻ സൈനിക സംഘത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്നു ബന്ധുക്കൾ.

ആമ്പല്ലൂർ (തൃശൂർ) ∙ കഴിഞ്ഞ ദിവസം യുക്രെയ്ൻ ആക്രമണത്തിൽ മരിച്ച 12 അംഗ റഷ്യൻ സൈനിക സംഘത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്നു ബന്ധുക്കൾ. കാങ്കിൽ ചന്ദ്രന്റെ മകനാണ് സന്ദീപ്. എംബസിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകുമെന്നു റഷ്യയിലെ മലയാളി സംഘടനകൾ അറിയിച്ചതായി ബന്ധുക്കൾ അറിയിച്ചു. സന്ദീപ് ഉൾപ്പെടെ 2 പേരുടെ മൃതദേഹങ്ങൾ വൈകി ലഭിച്ചതാണു സ്ഥിരീകരിക്കാൻ വൈകുന്നതിനു കാരണമെന്നു സംഘടനകൾ അറിയിച്ചു.
ഇന്ന് ആശുപത്രിയിൽ നിന്നു ചിത്രങ്ങൾ ശേഖരിച്ച് എംബസി വഴി വീട്ടുകാർക്ക് അയച്ചു സ്ഥിരീകരിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രസർക്കാർ ഏജൻസികൾ ഇടപെട്ടാൽ 10 ദിവസത്തിനകം മൃതദേഹം നാട്ടിൽ എത്തിക്കാനാകുമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ 2നാണു സന്ദീപ് റഷ്യയിലേക്കു പോയത്. അവിടെ പരിശീലനം നേടി റഷ്യൻ സൈന്യത്തിന്റെ ഭാഗമായി. പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനു പിന്നാലെ റഷ്യൻ പാസ്‌പോർട്ട് എടുത്തതായും പൗരത്വം നേടിയതായും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഹോട്ടൽ ജോലിക്കെന്നു പറഞ്ഞാണു പോയതെങ്കിലും സൈനിക കാന്റീനിലായിരുന്നു ജോലി. പിന്നീട് യുദ്ധം നടക്കുന്ന മേഖലയിലേക്കു പോകേണ്ടിവന്നു.