സന്ദീപിന്റെ മരണം: ജോലിക്ക് റിക്രൂട്ട് ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്ന് എംബസി; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
ഇതിനു പിന്നാലെയാണ് എംബസിയുടെ മറുപടിയെത്തിയത്.
ഇതിനു പിന്നാലെയാണ് എംബസിയുടെ മറുപടിയെത്തിയത്.
ഇതിനു പിന്നാലെയാണ് എംബസിയുടെ മറുപടിയെത്തിയത്.
ആമ്പല്ലൂർ ( തൃശൂർ) ∙ റഷ്യയിൽ യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലൂർ സ്വദേശി സന്ദീപിന്റെ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ രാംകുമാർ തങ്കരാജ് ബന്ധുക്കളെ അറിയിച്ചു.
കല്ലൂർ നായരങ്ങാടി കാങ്കിൽ ചന്ദ്രന്റെയും വത്സലയുടെയും മകൻ സന്ദീപ് (36) റഷ്യയിൽ യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി 16നാണ് വാട്സാപ് ശബ്ദസന്ദേശം പ്രചരിച്ചത്.റഷ്യൻ സൈനിക ക്യാംപിലെ കന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നുമാണ് സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നത്. റഷ്യൻ സേനയുടെ ഭാഗമാണെന്ന് വീട്ടുകാർ മനസ്സിലാക്കുന്നത് ശബ്ദസന്ദേശത്തോടെയാണ്. സന്ദീപ് അടങ്ങിയ 12 അംഗ സംഘം ആക്രമിക്കപ്പെട്ടതായുള്ള വിവരമായിരുന്നു സന്ദേശത്തിൽ.
സന്ദീപിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാതെയായതോടെ പ്രധാനമന്ത്രിയുടെ ഓഫിസിനും എംബസിക്കും കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകി.ഇതിനു പിന്നാലെയാണ് എംബസിയുടെ മറുപടിയെത്തിയത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും റഷ്യയിൽ ജോലിക്ക് റിക്രൂട്ട് ചെയ്ത വ്യക്തികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.
റഷ്യയിലുള്ള മലയാളികൾ സന്ദീപിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയുമായും എംബസിയുമായും ബന്ധപ്പെട്ടിരുന്നു