ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 21ന്
ഫ്രാങ്ക്ഫര്‍ട്ട് ∙ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച നടക്കും.
ഫ്രാങ്ക്ഫര്‍ട്ട് ∙ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച നടക്കും.
ഫ്രാങ്ക്ഫര്‍ട്ട് ∙ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച നടക്കും.
ഫ്രാങ്ക്ഫര്‍ട്ട് ∙ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച നടക്കും. ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബാവു ബോണ്‍ഹൈമില്‍ (Adresse: Arnsburger Str. 24, 60385 Frankfurt am Main) പതിനൊന്നരയ്ക്ക് ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികള്‍ തുടങ്ങും.
തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേര്‍ന്ന് ഓണാഘോഷത്തെക്കുറിച്ചുള്ള ഐതിഹ്യം വിളിച്ചോതുന്ന ലഘു നാടകവും കേരളത്തിന്റെ തനതു കലകളായ തിരുവാതിരകളിയും മോഹിനിയാട്ടവും കൂടാതെ, സംഘനൃത്തങ്ങള്‍, ശാസ്ത്രീയനൃത്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കും.
പതിയ തലമുറയും പഴയ തലമുറയും കൈകോര്‍ത്തു നടത്തപ്പെടുന്ന ഈ ആഘോഷ വേളയില്‍ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ കേരള സമാജം ഭാരവാഹികള്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു. പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികള്‍ നടക്കുന്ന ഹാളില്‍ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ല എന്ന് പ്രത്യേകം അറിയിച്ചുകൊള്ളുന്നു.
ടിക്കറ്റുകള്‍ വാങ്ങുന്നതിനായി ലിങ്ക്: Link: https://connfair.events/obna1a
അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന്‍ പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്‍, ജിബിന്‍ എം. ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവരാണ് കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Email: keralasamajmfrankfurt@gmail.com
Facebook: https://www.facebook.com/keralasamajam.frankfurt.1/