മലയാളത്തനിമയിൽ സെറ്റ് സാരിയുടുത്ത് ബ്രിട്ടിഷ് മന്ത്രി; ചിത്രങ്ങൾ വൈറൽ
ലിവർപൂൾ ∙ മലയാളത്തനിമയോടുകൂടി സെറ്റ് സാരിയുടുത്ത് ബ്രിട്ടനിലെ വർക്ക് ആൻഡ് പെൻഷൻ സഹമന്ത്രി അലിസൺ മാക്ഗോവേൺ. ലിവർപൂളിലെ വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ എത്തിയത് ആയിരുന്നു മന്ത്രി. ഇതോടെ മന്ത്രിയുടെ സാരിയുടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒപ്പം ‘വിറാൾ മലയാളി

ലിവർപൂൾ ∙ മലയാളത്തനിമയോടുകൂടി സെറ്റ് സാരിയുടുത്ത് ബ്രിട്ടനിലെ വർക് ആൻഡ് പെൻഷൻ സഹമന്ത്രി അലിസൺ മക്ഗോവേൺ. ലിവർപൂളിലെ വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രിയുടെ സാരിയുടുത്ത ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.
ചടങ്ങിൽ വിറാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജസ്വിൻ കുളങ്ങര അധ്യക്ഷത വഹിച്ചു. മലയാള സിനിമാ താരം ഋതു മന്ത്ര മുഖ്യ അതിഥി ആയിരുന്നു. സെക്രട്ടറി സിബി സാം തോട്ടത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രീതി ദിലീപ്, ജോഷി ജോസഫ്, അലക്സ് തോമസ്, ശ്രീപ്രിയ ശ്രീദേവി, ലെസിത ബേസിൽ, മനോജ് തോമസ് ഓലിക്കൽ, ലിൻസൺ ലിവിങ്സ്റ്റൺ, ബിജു ജോസഫ്, നോയൽ, ആന്റോ, ഷിബി ലോനപ്പൻ, ജൂബി ജോഷി, സോണി ജിബു, ഫ്രീഡ പുന്നൻ, ഷൈനി ബിജു, സലാഹുദ്ദീൻ ഒരുവിൽ, രേഖ രാജ്മോഹൻ, റൂബൻ ഡാർവിൻ, ജിയോമോൾ ജോബി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യുകെയിലെ സോഷ്യൽ സർവീസ് രംഗത്ത് മലയാളി സമൂഹം നൽകുന്ന സേവനങ്ങൾക്ക് മന്ത്രി അലിസൺ മക്ഗോവേൺ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ചലച്ചിത്ര പിന്നണി ഗായകൻ ഗോകുൽ ഹർഷനും രാഖി മിഥുനും അവതരിപ്പിച്ച മ്യൂസിക് നൈറ്റും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
യുകെ മല്ലു യൂട്യൂബർ ടിന്റോ ജോർജ്, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, തേർഡ് ഡിവിഷൻ ക്രിക്കറ്റിൽ വിജയികളായ ടീം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.