ലണ്ടൻ ∙ ഇംഗ്ലണ്ടിന്‍റെ തെക്കുപടിഞ്ഞാറൻ പട്ടണമായ ഡോർചെസ്റ്ററിൽ ഇന്ത്യൻ കൂട്ടായ്മയായ "എമിനെൻസ്’’ ക്ലബിന്‍റെ നേതൃത്വത്തിൽ 200 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്ത ആദ്യ ഓണാഘോഷം കെങ്കേമമായി നടത്തി. ക്ലബ്ബംഗങ്ങളെ മൂന്ന് ടീമുകൾ ആയി തിരിച്ച് നടത്തിയ ആവേശകരമായ അത്തപ്പൂക്കളം മത്സരം ഓണാഘോഷങ്ങളുടെ വ്യത്യസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലണ്ടിന്‍റെ തെക്കുപടിഞ്ഞാറൻ പട്ടണമായ ഡോർചെസ്റ്ററിൽ ഇന്ത്യൻ കൂട്ടായ്മയായ "എമിനെൻസ്’’ ക്ലബിന്‍റെ നേതൃത്വത്തിൽ 200 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്ത ആദ്യ ഓണാഘോഷം കെങ്കേമമായി നടത്തി. ക്ലബ്ബംഗങ്ങളെ മൂന്ന് ടീമുകൾ ആയി തിരിച്ച്  നടത്തിയ ആവേശകരമായ അത്തപ്പൂക്കളം മത്സരം ഓണാഘോഷങ്ങളുടെ വ്യത്യസ്തമായ തുടക്കമായി.

10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 36 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയായിരുന്നു മറ്റൊരു ആകർഷണം. രാജപ്രൗഢിയോടെ വന്നിറങ്ങിയ മഹാബലി ആഘോഷങ്ങൾക്ക് ആശംസ നേർന്നു. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുകൂടിയാണ് അംഗങ്ങൾ മാഹാബലിക്ക് സ്വീകരണം ഒരുക്കിയത്.

ADVERTISEMENT

പിന്നീട് മണിക്കൂറുകൾ നീണ്ട, നൃത്ത വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കലാവിരുന്ന് ഏവരും ആസ്വദിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം വടംവലി, കസേരകളി തുടങ്ങിയ മൽസരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. സമ്മാനദാനത്തോടെ ആഘോഷങ്ങൾ സമാപിച്ചു.

English Summary:

Dorchester Eminence Club's Onam Celebration