യുകെ ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ.

യുകെ ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാൻഡ്‌ഫോർത്ത് ∙ യുകെ ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ. സീന ചാക്കോ (42) ഓടിച്ചിരുന്ന കാർ 62 കാരിയായ സൈക്കിൾ യാത്രികയെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം യുവതി വാഹനം നിർത്താതെ പോകുകയായിരുന്നു. 

സെപ്റ്റംബർ 14ന്  ഹാൻഡ്‌ഫോർത്തിലെ വിൽസ്ലോ റോഡിലായിരുന്നു അപകടം. ഗുരുതരമായ് പരുക്കേറ്റ വയോധികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന ഇവർ സെപ്റ്റംബർ 17 നാണ് മരിച്ചത്. 

ADVERTISEMENT

ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചതിനും അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിനും യുവതിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവതി കുറ്റസമ്മതം നടത്തി. കേസിന്റെ വിചാരണയ്ക്കായ് ഒക്ടോബർ 21 ന് ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാകണം.

English Summary:

A Malayali woman has been arrested in the case of the death of a cyclist in Handforth, UK.