ഫ്രാൻസിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോ
പാരിസ്∙ ഫ്രാന്‍സില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച 38 അംഗ കാബിനറ്റില്‍ പ്രാഥമികമായി മക്രോയുടെ മധ്യപക്ഷ സഖ്യത്തില്‍ നിന്നും യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍

പാരിസ്∙ ഫ്രാന്‍സില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ശനിയാഴ്ച പ്രഖ്യാപിച്ച 38 അംഗ കാബിനറ്റില്‍ പ്രാഥമികമായി മക്രോയുടെ മധ്യപക്ഷ സഖ്യത്തില്‍ നിന്നും യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള മന്ത്രിമാരാണുള്ളത്.
കേന്ദ്ര രാഷ്ട്രീയക്കാരനായ ജീന്‍ നോയല്‍ ബാരോട്ട് പുതിയ വിദേശകാര്യ മന്ത്രിയാകും. അന്‍റോയിന്‍ അര്‍മാന്‍ഡ് ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കും. 33 വയസ്സുകാരനായ ഇദ്ദേഹം മുൻപ് പാര്‍ലമെന്‍റിന്‍റെ സാമ്പത്തിക കാര്യ കമ്മീഷന്‍ തലവനായിട്ടുണ്ട്.
ഫ്രാന്‍സിന്‍റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിലും യുക്രെയ്നിനുള്ള സൈനിക സഹായം കൈകാര്യം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സെബാസ്റ്റ്യൻ ലെകോര്‍നുവാണ് പ്രതിരോധ മന്ത്രി. പുതിയ ആഭ്യന്തര മന്ത്രിയായി യാഥാസ്ഥിതിക പാര്‍ട്ടിക്കാരനായ ബ്രൂണോ റീട്ടെയേലാ ചുമതലയേല്‍ക്കും.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍എഫ്പി) സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. അതേസമയം പാരിസില്‍ പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടനം നടന്നു. 73 വയസ്സുകാരനായ മിഷേല്‍ ബാര്‍നിയറിനെ നേരത്തെ തന്നെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു.