മോട്ടർ ബൈക്കിൽ എഴുന്നള്ളി മാവേലി; വൈറലായി ബേസിങ്സ്‌റ്റോക്ക് ഓണാഘോഷം
ബേസിങ്സ്‌റ്റോക്ക് അസോസിയേഷന്റെ ഓണാഘോഷം എം പി യും കൗൺസിലറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു ആഘോഷത്തിന് കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് ആളുകൾക്കിടയിലൂടെ മോട്ടർ ബൈക്കിൽ എത്തിയ മാവേലി താരമായി.

ബേസിങ്സ്‌റ്റോക്ക് ∙ ബേസിങ്സ്‌റ്റോക്ക് അസോസിയേഷന്റെ ഓണാഘോഷം എം പി യും കൗൺസിലറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു ആഘോഷത്തിന് കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് ആളുകൾക്കിടയിലൂടെ മോട്ടർ ബൈക്കിൽ എത്തിയ മാവേലി താരമായി.
അസോസിയേഷൻ പ്രസിഡന്‍റ് ബിനോ ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ബേസിങ്സ്‌റ്റോക്ക് എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഷംനാ പ്രശാന്ത്, ട്രഷറർ വിൻസെന്‍റ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ലോക കേരള സഭാംഗം സി എ ജോസഫ്, 15 വർഷമായി അസോസിയേഷൻ പരിപാടികൾക്ക് ഫോട്ടോ എടുക്കുന്ന മുൻ അസോസിയേഷൻ സെക്രട്ടറി കൂടിയായ ഷൈജു ജോസഫ് (സിയോൺ ഫൊട്ടോഗ്രാഫി), ബേസിങ്സ്‌റ്റോക്ക് ചെണ്ടമേളം ടീം, ആശാൻ ഫിലിപ്പ്കുട്ടി തുടങ്ങിയവരെ അസോസിയേഷൻ ആദരിച്ചു.