പ്രവേശനത്തിന് ബയോമെട്രിക് വിവരങ്ങൾ; സന്ദർശക നിയമങ്ങളിൽ മാറ്റങ്ങൾക്ക് ഒരുങ്ങി യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്.
യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്.
യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്.
ബ്രസല്‍സ്∙ യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇയുവിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുമെന്നാണ് സൂചന. നവംബർ 10 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നേക്കാം.
ഇയുവിന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) പ്രകാരം, ഇയു ഇതര പൗരന്മാർ ഷെംഗൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളങ്ങൾ, ഫോട്ടോ) എന്നിവ ഡാറ്റാബേസിൽ റജിസ്റ്റർ ചെയ്യേണ്ടിവരും. ഇത് ആദ്യത്തെ ക്രോസിങ്ങിൽ വച്ച് നടക്കും. ഈ പുതിയ നടപടിക്രമം കാരണം അതിർത്തിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഈ പുതിയ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ വൻതോതിൽ വിദേശികൾ എത്തുന്നതിനാൽ, പുതിയ സംവിധാനം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് അവരുടെ വാദം. എന്നിരുന്നാലും, യൂറോപ്യൻ കമ്മീഷൻ ഈ സംവിധാനം നടപ്പാക്കുന്നതിൽ ഉറച്ചുനിൽക്കുകയാണ്.