ഉയർന്ന നികുതി; ജർമനിയിലെ 3 വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാൻ റയാൻഎയർ
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ.
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ.
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ.
ബര്‍ലിന്‍ ∙ ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ. 2025 മെയ് മുതല്‍ ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ട്, ഡ്രെസ്ഡന്‍, ലൈപ്സിഷ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് എയർലൈൻ നിർത്തലാക്കുന്നത്.
എയർ ട്രാഫിക് ടാക്‌സ്, സെക്യൂരിറ്റി, എയർ ട്രാഫിക് കൺട്രോൾ ചാർജുകൾ എന്നിവ കുറയ്ക്കുന്നതിൽ ജർമൻ സർക്കാർ തുടർച്ചയായി പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഡബ്ലിൻ ആസ്ഥാനമായുള്ള എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ നഗരമായ ഹാംബർഗിൽ നിന്നുമുള്ള 60 ശതമാനവും ബർലിനിൽ നിന്നും 20 ശതമാനം വിമാനങ്ങളുടെ പ്രവർത്തനങ്ങളും എയർലൈൻ വെട്ടികുറയ്ക്കുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.