ലണ്ടനിലെ ഹോട്ടലിൽ പീഡനം: ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ലണ്ടനിലെ ഹോട്ടലിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ലണ്ടനിലെ ഹോട്ടലിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ലണ്ടനിലെ ഹോട്ടലിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ലണ്ടൻ∙ ലണ്ടനിലെ ഹോട്ടലിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഒക്ടോബർ 9 ന് വെസ്റ്റ്മിൻസ്റ്ററിലെ വൈറ്റ്ഹാൾ പ്ലേസിലെ എക്‌സ്‌ക്ലൂസീവ് കൊറിന്തിയ ഹോട്ടലിൽ വെച്ചാണ് 24 വയസ്സുകാരനായ പ്രതിയെ പൊലീസ് പിടികൂടിയത്.
നിയമപരമായ കാരണങ്ങളാൽ പൊലീസ് പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മുൻ രാജ്യാന്തര ഫുട്ബോൾ താരമാണ് പ്രതിയെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഡിസംബർ പകുതി വരെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നത്.
ബുധനാഴ്ച പുലർച്ചെ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഫ്രണ്ട് ഡെസ്ക്കിൽ വച്ചാണ് ആക്രമണം നടത്തിയതെന്ന് പരാതിക്കാരി പറയുന്നു. സെൻട്രൽ ലണ്ടനിലെ ഒരു ബാറിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. തുടർന്ന് ഒരുമിച്ചാണ് ഇരുവരും ഹോട്ടലിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ വച്ച് ഫുട്ബോൾ താരം തന്നെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയും ചെയ്തതായിട്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് ഹോട്ടിലെത്തിയ പൊലീസ് പ്രതിയ പിടികൂടി ചാറിങ് ക്രോസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടർന്ന് ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് പ്രതിയെ വിധേയനാക്കി. ഡിഎൻഎ, വിരലടയാളം എന്നിവ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഒരു രാത്രിക്ക് 750 പൗണ്ട് വാടകയുള്ള മുറി ഫോറൻസിക് വിഭാഗം പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശകലനം ചെയുന്നുണ്ട്. പ്രതി കുറ്റം നിഷേധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.