സ്പെയിനിലെ വില്ലാറിയലിൽ വച്ച് വളർത്തു മൃഗത്തിന്‍റെ ( ഹാംസ്റ്റർ ) കടിയേറ്റ് യുവതി മരിച്ചു.

സ്പെയിനിലെ വില്ലാറിയലിൽ വച്ച് വളർത്തു മൃഗത്തിന്‍റെ ( ഹാംസ്റ്റർ ) കടിയേറ്റ് യുവതി മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെയിനിലെ വില്ലാറിയലിൽ വച്ച് വളർത്തു മൃഗത്തിന്‍റെ ( ഹാംസ്റ്റർ ) കടിയേറ്റ് യുവതി മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില്ലാറിയൽ∙ സ്പെയിനിലെ വില്ലാറിയലിൽ വച്ച് വളർത്തു മൃഗത്തിന്‍റെ ( ഹാംസ്റ്റർ ) കടിയേറ്റ് യുവതി മരിച്ചു. 38 വയസ്സുകാരിയായ കൊളംബിയൻ സ്വദേശിയായ ഈ യുവതി,  17 ഉം 11 ഉം വയസ്സുള്ള രണ്ട് കുട്ടികളുമായി വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം ഉണ്ടായത്. പ്രാദേശിക പത്രമായ മെഡിറ്ററേനിയോയുടെ റിപ്പോർട്ട് പ്രകാരം, വീട്ടിൽ വളർത്തിയിരുന്നു ഹാംസ്റ്ററിന്‍റെ കടിയേറ്റതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ആരോഗ്യ പ്രവർത്തകർ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

ADVERTISEMENT

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണ കാരണം വളർത്തു മൃഗത്തിന്‍റെ കടിയേറ്റാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. സ്പെയിനിൽ പോസ്റ്റ്‌മോർട്ടം ഫലങ്ങൾ പൊതുവെ പുറത്തുവിടാറില്ല. പ്രാദേശിക കോടതി ഇപ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.

അപൂർവ സന്ദർഭങ്ങളിൽ, ഹാംസ്റ്ററിന്‍റെ കടിയേറ്റത് മൂലം എലിപ്പനിയും ബാക്ടീരിയ അണുബാധയും പകരാൻ സാധ്യതയുണ്ട്. കടിയേറ്റതിനു ശേഷം മുറിവ് വൃത്തിയാക്കുന്നത് അണുബാധ തടയാൻ സഹായിക്കും. അലർജി ഉള്ളവർക്ക് ഹാംസ്റ്ററിന്‍റെ കടിയേറ്റാൽ ശ്വാസതടസ്സം പോലുള്ള ഗുരുതര പ്രശ്നങ്ങൾ അനുഭവപ്പെടാം.

ADVERTISEMENT

2007ൽ ബ്രിട്ടനിൽ ഒരു വ്യക്തിക്ക് ഹാംസ്റ്റർ കടിയേറ്റതിനെ തുടർന്ന് അനഫൈലാക്റ്റിക് ഷോക്ക് ഉണ്ടായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തിൽ, അലർജി  വളരെ ഗുരുതരമായിരുന്നു. ഹാംസ്റ്ററിന്‍റെ കടിയേറ്റത് മൂലം മനുഷ്യരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്. എന്നാൽ, അലർജി ഉള്ളവർക്ക് ഇത് ഗുരുതരമായ  പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന്  ബ്രിട്ടിഷ് ഹാംസ്റ്റർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.