ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ് പാരിഷ് കമ്മറ്റി നേതൃത്വം കൊടുക്കുന്ന 'കേരള സർക്കാരിന്‍റെ കീഴിലുള്ള' മലയാളം മിഷൻ പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു.

ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ് പാരിഷ് കമ്മറ്റി നേതൃത്വം കൊടുക്കുന്ന 'കേരള സർക്കാരിന്‍റെ കീഴിലുള്ള' മലയാളം മിഷൻ പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ് പാരിഷ് കമ്മറ്റി നേതൃത്വം കൊടുക്കുന്ന 'കേരള സർക്കാരിന്‍റെ കീഴിലുള്ള മലയാളം മിഷൻ പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചു.  എല്ലാ ശനിയാഴ്ചയും 5 മണിമുതൽ 7 മണിവരെ ഡബ്ലിൻ സ്റ്റിൽഓർഗൻ ൽ ഉള്ള സെൻ്റ് ബ്രിജിഡ്സ് പാരിഷ് ഹാളിൽ (St Brigid's Parish Centre St Brigid's Church Rd, Stillorgan, Dublin, A94 DD23) ക്ലാസുകൾ നടക്കുന്നത്. മലയാളം മിഷൻ ട്രെയിനിങ് പൂർത്തിയാക്കിയ പരിചയ സമ്പന്നരായ അധ്യാപികരുടെ നേൃത്വത്തിലാണ് ക്ലാസുകൾ.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. 

ADVERTISEMENT

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. കോഴ്സ് സർട്ടിഫിക്കറ്റുകൾ കേരള സർക്കാർ നൽകുന്നതുമാണ്.

അധ്യാപകരായി മലയാളം പഠിപ്പിക്കാൻ താല്പര്യം ഉള്ളവരും 'മലയാളം ക്ലാസിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹം ഉള്ളവരും 'മലയാളം മിഷൻ പ്രസിഡന്‍റ് അനീഷ്. വി. ചെറിയാൻ - 089 260 6282, ചീഫ് കോർഡിനേറ്റർ അഡ്വ. സിബി  സെബാസ്റ്റ്യന്‍ - 0894488895 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

English Summary:

Malayalam Missions Malayalam classes in Blackrock, Ireland