ഇൻസ്റ്റഗ്രാം താരം ജാക്ക് വാട്കിൻ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ച കേസിൽ അറസ്റ്റിൽ
ലണ്ടൻ∙ ഇൻസ്റ്റഗ്രാമിൽ ‘സമ്പന്ന ബാലനായി’ സ്വയം പ്രഖ്യാപിച്ച ബ്രിട്ടിഷ് യുവാവ് ജാക്ക് വാട്കിൻ (25) കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് അറസ്റ്റിലായി. ‘ബ്രിട്ടിഷ് കർദാഷിയൻസ്’ എന്നാണ് ഇയാൾ സ്വന്തം കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത്. 2016-ൽ പിതാവിന് സ്വകാര്യ ജെറ്റും, റോൾസ് റോയ്സ്, ബെന്റിസ്,

ലണ്ടൻ∙ ഇൻസ്റ്റഗ്രാമിൽ ‘സമ്പന്ന ബാലനായി’ സ്വയം പ്രഖ്യാപിച്ച ബ്രിട്ടിഷ് യുവാവ് ജാക്ക് വാട്കിൻ (25) കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് അറസ്റ്റിലായി. ‘ബ്രിട്ടിഷ് കർദാഷിയൻസ്’ എന്നാണ് ഇയാൾ സ്വന്തം കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത്.
2016-ൽ പിതാവിന് സ്വകാര്യ ജെറ്റും, റോൾസ് റോയ്സ്, ബെന്റിസ്, മെഴ്സിഡസ് ബെൻസ്, പോർഷെ, റേഞ്ച് റോവർ തുടങ്ങിയ സൂപ്പർ കാറുകളും ഉണ്ടെന്നവകാശപ്പെട്ടാണ് ജാക്ക് പ്രശസ്തയിലേക്ക് എത്തിയത്. ഇത് ജാക്കിന് ടിവി ഷോകളില്‍ പങ്കെടുക്കാൻ അവസരം കിട്ടുന്നതിന് കാരണമായി.
“എന്‍റെ ജീവിതം മറ്റ് കൗമാരക്കാരിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഞാൻ വളരെ ഭാഗ്യവാനാണ്. എനിക്ക് ജോലിയെക്കുറിച്ച് വിഷമിക്കേണ്ടതില്ല, എനിക്ക് പരിധിയില്ലാത്ത സ്വത്തുണ്ട്. പക്ഷേ എന്‍റെ ജീവിതം എളുപ്പമല്ല. ഈ നല്ല കാര്യങ്ങളെല്ലാം എനിക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാൻ എന്‍റെ അച്ഛൻ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്,” എന്നായിരുന്നു പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ ജാക്ക് പറഞ്ഞത്.
എന്നാൽ, ജാക്ക് മുൻപും കേസിൽ പ്രതിയായിരുന്നു. ചെഷയർ പൊലീസ് പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. മാക്‌ലെസ്‌ഫീൽഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 19 ന് ചെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്തു. നവംബർ 18 ന് ചെസ്റ്റർ ക്രൗൺ കോടതിയിൽ ഇനി പ്രതിയെ ഹാജരാക്കുക.