കൂദാശയ്ക്കായി ഒരുങ്ങി അയർലൻഡ് ടിപ്പറേറി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം
ടിപ്പറേറി/ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ,യൂറോപ്പ് ആൻഡ് ഭദ്രാസനത്തിന് അഭിമാനമായി അയർലൻഡിൽ സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം കൂടി കൂദാശയ്ക്കായി ഒരുങ്ങുന്നു. അയർലൻഡിലെ ടിപ്പറേറി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി പുതിയ ദേവാലയം പടുത്തുയർത്തിയിരിക്കുന്നത്. വിശുദ്ധ കുറിയാക്കോസ് സഹദായുടെയും മാതാവ്

ടിപ്പറേറി/ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിൽ സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം കൂടി കൂദാശയ്ക്കായി ഒരുങ്ങുന്നു. അയർലൻഡിലെ ടിപ്പറേറി എന്ന സ്ഥലത്താണ് പുതിയ ദേവാലയം. വിശുദ്ധ കുറിയാക്കോസ് സഹദായുടെയും മാതാവ് വിശുദ്ധ യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലൻഡിലെ ആദ്യ ദേവാലയമാണിത്.
സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ്, ഭദ്രാസന കൗൺസിൽ അംഗം ജോൺ സാമുവൽ, ഇടവകാംഗം കൂടിയായ ഗബ്രിയേല അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് ഐക്കൺ രചന നിർവഹിച്ചതെന്ന് ഇടവക വികാരി ഫാ. മാത്യു കെ. മാത്യു അറിയിച്ചു. നവംബർ 22,23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ദേവാലയ കൂദാശ നടത്തപ്പെടും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വന്ദ്യ വൈദികർ സഹകാർമികരാകും. ഫാ. എൽദോ പി. വർഗീസിന്റെ നേതൃത്വത്തിലുള്ള 'ഹാർമണി ക്വയർ, കോർക്ക്' ശുശ്രൂഷയിൽ ഗീതങ്ങൾ ആലപിക്കും. കൂദാശയ്ക്ക് മുന്നോടിയായി ലണ്ടനിലെ ആദ്യദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും സഭാപതാക സഭയുടെ മാനേജിങ് കമ്മിറ്റി അംഗം സോജി ടി മാത്യുവിന് വികാരി ഫാ. നിതിൻ പ്രസാദ് കോശി കൈമാറി. ഫാ. ബിനിൽ രാജ്, ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി ജോർജ് ജേക്കബ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സഭാപതാക ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖേന ടിപ്പറേറിയിൽ എത്തിക്കും.
ലണ്ടനിൽ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം അയർലൻഡിലെ ആദ്യദേവാലയമായ ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നിന്നും ആരംഭിച്ച് ടിപ്പറേറി പള്ളിയിൽ എത്തിച്ചേരും. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ പ്രാർഥിച്ച് ആശിർവദിച്ച് കൈമാറിയ പ്രധാന കുരിശ് വിശുദ്ധ ബലിപീഠത്തിൽ പ്രതിഷ്ഠിക്കും. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന കൂദാശയുടെ ആദ്യദിനമായ നവംബർ 22, വെള്ളിയാഴ്ച സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകളിൽ ബലിപീഠത്തിൽ കല്ലീടിൽ കർമ്മവും മറ്റ് അനുബന്ധ പ്രാർഥനകളും നടത്തപ്പെടും.
ഇടവക വികാരി ഫാ. മാത്യു കെ. മാത്യു, ട്രസ്റ്റി ബിനു എൻ. തോമസ്, സെക്രട്ടറി സിബി തോമസ്, കൺവീനർമാരായ എബ്രഹാം വർഗീസ്, പ്രദീപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂദാശയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കൂദാശയ്ക്കായി എത്തിച്ചേരുന്ന വിശ്വാസികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.