യോർക്ക്ഷയറിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി
യോർക്ക്ഷയർ∙ യോർക്ക്ഷയറിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ 34 കാരിയായ വിക്ടോറിയ ടെയ്ലറിന്റെ മൃതദേഹം ഡെർവെന്‍റ് നദിയിൽ കണ്ടെത്തിയതായി നോർത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. വിക്ടോറിയയുടെ സ്വകാര്യ വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. സെപ്റ്റംബർ 30 മുതലാണ് വിക്ടോറിയയെ

യോർക്ക്ഷയർ∙ യോർക്ക്ഷയറിൽ നിന്ന് മൂന്നാഴ്ച മുൻപ് കാണാതായ 34 കാരിയായ വിക്ടോറിയ ടെയ്ലറിന്റെ മൃതദേഹം ഡെർവെന്‍റ് നദിയിൽ കണ്ടെത്തിയതായി നോർത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. വിക്ടോറിയയുടെ സ്വകാര്യ വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
സെപ്റ്റംബർ 30 മുതലാണ് വിക്ടോറിയയെ കാണാതായത്. അവസാനമായി കണ്ട ദിവസം, അവർ നദിയുടെ കരയിലുള്ള ഒരു പാർക്കിലേക്ക് നടക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. അതേ ദിവസം രാവിലെ ഒരു ബിപി ഗാരേജിൽ നിന്ന് അവർ സാധനങ്ങൾ വാങ്ങുകയും ചെയ്തു.
ഔദ്യോഗികമായി തിരിച്ചറിയൽ നടത്തേണ്ടതുണ്ടെങ്കിലും വിക്ടോറിയയുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് നോർത്ത് യോർക്ക്ഷയർ അസിസ്റ്റന്‍റ് ചീഫ് കോൺസ്റ്റബിൾ വെയ്ൻ ഫോക്സ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.
കാണാതായി ഒരാഴ്ചയ്ക്ക് ശേഷം, വിക്ടോറിയ നദിയിൽ വീണിരിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതേതുടർന്ന് നദിയിൽ പരിശോധന നടത്തിവരുന്നതനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിക്ടോറിയയെ കണ്ടെത്തുന്നതിന് നടത്തിയ ശ്രമങ്ങൾക്ക് സഹോദരിമാരായ എമ്മയും ഹെയ്‌ഡിയും പ്രാദേശിക സമൂഹത്തിന് നന്ദി പറഞ്ഞു. വിക്ടോറിയയെ കണ്ടെത്തുന്നതിനായി 10,000-ത്തിലധികം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. ഡെർവെന്‍റ് ആംസ് പബ്ബ് അടക്കമുള്ള പ്രാദേശിക സ്ഥാപനങ്ങൾ വിക്ടോറിയയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. വിക്ടോറിയ ഹോം കെയർ നഴ്സായി ജോലി ചെയ്ത വരികയായിരുന്നു.