ജയിലുകളിൽ സ്ഥലമില്ല; വീണ്ടും തടവുകാരെ മോചിപ്പിക്കാൻ ബ്രിട്ടൻ, വിമർശനം രൂക്ഷമാകുന്നു
തിങ്ങിനിറഞ്ഞ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ ബ്രിട്ടനിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽനിന്ന് 1,100 തടവുകാരെക്കൂടി മോചിപ്പിക്കുന്നു.
തിങ്ങിനിറഞ്ഞ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ ബ്രിട്ടനിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽനിന്ന് 1,100 തടവുകാരെക്കൂടി മോചിപ്പിക്കുന്നു.
തിങ്ങിനിറഞ്ഞ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ ബ്രിട്ടനിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽനിന്ന് 1,100 തടവുകാരെക്കൂടി മോചിപ്പിക്കുന്നു.
ലണ്ടൻ∙ തിങ്ങിനിറഞ്ഞ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ ബ്രിട്ടനിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽനിന്ന് 1,100 തടവുകാരെക്കൂടി മോചിപ്പിക്കുന്നു. സെപ്റ്റംബർ പത്തിന് 1700 തടവുകാരെ സമാനമായ രീതിയിൽ മോചിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ കൂടുതൽ തടവുകാരെ സ്വതന്ത്രരാക്കുന്നത്. ശിക്ഷാ കാലാവധിയുടെ 40 ശതമാനം പൂർത്തിയാക്കിയവർക്കും അഞ്ചുവർഷത്തിലധികമായി ജയിലിൽ കഴിയുന്നവർക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സ്ത്രീപീഡനം, ഭവനഭേദനം, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇതിന്റെ പരിഗണന ലഭിക്കില്ല. ജയിലുകളിൽ സ്ഥലമില്ലാത്തതിനാൽ നിലവിൽ പല കുറ്റവാളികൾക്കും വീട്ടുതടങ്കൽ പോലെയുള്ള ശിക്ഷ നൽകേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനാണ് കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് ശിക്ഷയുടെ നല്ലൊരു ശതമാനം പൂർത്തിയാക്കിയവർക്ക് മോചനം നൽകുന്നത്. ഒരേസമയം വിമർശനവും പ്രശംസയും ലഭിച്ച ഈ പദ്ധതി പക്ഷേ, സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്ന വിമർശനം അതിശക്തമാണ്.
ജലിലിലെ ,സ്ഥലമില്ലായ്മയ്ക്ക് പരിഹാരം കാണാൻ കൂടുതൽ ജയിലുകൾ പണിയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്‍റിൽ വ്യക്തമാക്കി. പ്രതിവർഷം 4500 എന്ന കണക്കിലാണ് രാജ്യത്ത് തടവുകാരുടെ എണ്ണം വർധിക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിൽ വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ താമസിപ്പിക്കാൻ ചെറിയ കുറ്റകൃത്യങ്ങളിൽ നിശ്ചിതകാലം ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കുക മാത്രമാണ് സർക്കാരിനു മുന്നിലുള്ള ഏക മാർഗം. ഘട്ടം ഘട്ടമായി 5500 തടവുകാരെ ഇത്തരത്തിൽ മോചിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.