കഴിഞ്ഞ ജൂലൈയിൽ സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം നടക്കും.

കഴിഞ്ഞ ജൂലൈയിൽ സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ജൂലൈയിൽ സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കഴിഞ്ഞ ജൂലൈയിൽ സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം നടക്കും. ഇന്ത്യൻ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് അപകടത്തിൽ മരിച്ചത്. ഇരുവർക്കും എട്ടു വയസ്സായിരുന്നു പ്രായം. 

അപകടത്തിന് കാരണമായ ലാൻഡ് റോവർ ഡിഫൻഡർ വാഹനം ഓടിച്ചിരുന്ന ക്ലെയർ ഫ്രീമാന്‍റിൽ (47) അപകട സമയത്ത് തനിക്ക് അപസ്മാരം പിടിപെട്ടതായി അവകാശപ്പെട്ടിരുന്നു. ആദ്യത്തെ അന്വേഷണത്തിൽ ഡ്രൈവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 

ADVERTISEMENT

മസ്തിഷ്ക സ്കാനിങ് കൂടാതെ കണ്ടെത്താൻ പ്രയാസമായ അപസ്മാരം രോഗനിർണ്ണയം, പ്രധാന സാക്ഷികളെ ചോദ്യം ചെയ്യുന്നതിൽ ഉണ്ടായ പരാജയം തുടങ്ങിയവയാണ് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയ പ്രധാന പോരായ്മകൾ. എന്നാൽ പുതിയ തെളിവുകളും വിവരങ്ങളും വെളിച്ചത്തു വന്നതോടെയാണ് കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനമായത്.

 "കഴിഞ്ഞ 15 മാസമായി ഞങ്ങൾ അനുഭവിച്ച വേദന ഒരു രക്ഷിതാവും അനുഭവിക്കാൻ പാടില്ല. ആദ്യത്തെ അന്വേഷണത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോയി. പുതിയ അന്വേഷണം ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" – ഈ സംഭവത്തിൽ മരിച്ച കുട്ടികളിലൊരാളായ നൂറിയയുടെ പിതാവ് സാജ് ബട്ട് പറഞ്ഞു.

ADVERTISEMENT

"ഞങ്ങൾ ആഗ്രഹിച്ചത് സെലീനയ്ക്കും നൂറിയയ്ക്കും മറ്റ് കുടുംബങ്ങൾക്കും വേണ്ടിയുള്ള സമഗ്രമായ അന്വേഷണമാണ്" –  അപകടത്തിൽ മരിച്ച സെലീന ലോയുടെ അമ്മ ജെസ്സി ഡെങ് പറഞ്ഞു. ഈ സംഭവത്തിൽ പരുക്കേറ്റവരോടും ദുരന്തം കണ്ട സാക്ഷികളോടും വിവരങ്ങൾ പങ്കുവയ്ക്കാൻ പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

English Summary:

Met Police reopen investigation into Land Rover crash which killed two eight-year-old Wimbledon schoolgirls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT