രാജ്യത്തെ മിനിമം വേതനത്തിൽ ‘ഒന്നാമനായി’ ലണ്ടൻ; 5.3 ശതമാനം വർധനവ്
ലണ്ടൻ ലിവിങ് വേജിൽ 5.3 ശതമാനം വർധന വരുത്താൻ തീരുമാനം.
ലണ്ടൻ ലിവിങ് വേജിൽ 5.3 ശതമാനം വർധന വരുത്താൻ തീരുമാനം.
ലണ്ടൻ ലിവിങ് വേജിൽ 5.3 ശതമാനം വർധന വരുത്താൻ തീരുമാനം.
ലണ്ടൻ∙ ലണ്ടൻ ലിവിങ് വേജിൽ 5.3 ശതമാനം വർധന വരുത്താൻ തീരുമാനം. ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്ന 140,000 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനായി പ്രവർത്തിക്കുന്ന ചാരിറ്റിയായ ലിവിങ് വേജ് ഫൗണ്ടേഷന്‍റെ നിർദേശപ്രകാരം നടപ്പാക്കുന്ന സ്പെഷൽ ലണ്ടൻ വേജ്, നഗരത്തിലെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്. നഗരത്തിലെ വർധിച്ച ജീവിതച്ചെലവ് കണക്കിലെടുത്താണ് ഇവിടെ മിനിമം വേതനത്തിൽ ദേശീയ നിരക്കിൽനിന്നും വർധന വരുത്താൻ ഈ സ്ഥാപനങ്ങൾ തയാറായത്. സ്ഥാപനങ്ങൾ സ്വയമേ വരുത്തിയ ഈ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് ലിവിങ് വേജ് ഫൗണ്ടേഷനാണ്.
രാജ്യത്താകെ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടാണ്. ഈ സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന ലണ്ടൻ വേജസിൽ (13.15പൗണ്ട്) 70 പെൻസിന്‍റെ വർധന വരുത്തി 13.85പൗണ്ടാക്കാൻ ഫൌണ്ടേഷൻ നിർദേശം വച്ചത്. ഇത് സ്ഥാപനങ്ങൾ അംഗീകരിക്കുകയായിരുന്നു
ഇതനുസരിച്ച് രാജ്യത്ത് മറ്റ് സ്ഥലങ്ങളിൽ മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാളെക്കാൾ പ്രതിവർഷം 4700പൗണ്ട് ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്ന ആൾക്ക് അധികമായി ലഭിക്കും.