യൂറോപ്പിൽ ആശങ്ക: 2025 നെ സംബന്ധിച്ച് നോസ്ട്രഡാമസും ബാബ വംഗയും നടത്തിയത് ഒരേ പ്രവചനം
പാരിസ്∙ നോസ്ട്രഡാമസും ബാബ വംഗയും 2025 നെ സംബന്ധിച്ച് നടത്തിയതായി പറയപ്പെടുന്ന പ്രവചനം ശ്രദ്ധ നേടുന്നു. അടുത്ത വർഷം യൂറോപ്പിൽ മാരകമായ ഒരു യുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്, 'യൂറോപ്പിലെ

പാരിസ്∙ നോസ്ട്രഡാമസും ബാബ വംഗയും 2025 നെ സംബന്ധിച്ച് നടത്തിയതായി പറയപ്പെടുന്ന പ്രവചനം ശ്രദ്ധ നേടുന്നു. അടുത്ത വർഷം യൂറോപ്പിൽ മാരകമായ ഒരു യുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്, 'യൂറോപ്പിലെ ഭൂപ്രദേശങ്ങൾ ക്രൂരമായ യുദ്ധങ്ങളിൽ' ഉൾപ്പെടും എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം, 2025-ൽ യൂറോപ്പിൽ യുദ്ധമുണ്ടാകുമെന്ന ബാബ വംഗ പ്രവചിച്ചിട്ടുണ്ട്, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ 'നശിപ്പിക്കുമെന്ന്' എന്നാണ് പ്രവചനം
27 വർഷം മുമ്പ് 1996-ൽ അന്തരിച്ച ബാബ വംഗ, ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. വാൻഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാർഥ പേര്. 12 –ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങൾ കാണാൻ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു.
ബാൽക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ഇവർ 5079 ലോകം അവസാനിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.യുക്രെയ്നിലെ റഷ്യൻ അധിനിവേശവും ന്യൂയോർക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിൻ 'ലോകത്തിന്‍റെ നാഥൻ' ആകുമെന്നും 1979 ലെ ഒരു അഭിമുഖത്തിൽ അവർ അവകാശപ്പെട്ടിരുന്നു. കോവിഡ് വൈറസ് വ്യാപനം, 1986 ലെ ചെർണോബിൽ ദുരന്തം, 1997 ൽ ഡയാന രാജകുമാരിയുടെ മരണം എന്നിവയും ബാബ വംഗ പ്രവചിച്ചതായി അവകാശപ്പെടുന്നു. അതേസമയം, ഇരുവരുടെയും ചില പ്രവചനങ്ങൾ തെറ്റി പോയിട്ടുണ്ടെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.