വയലാർ അനുസ്മരണ വാരത്തോടനുബന്ധിച്ച് ലണ്ടനിൽ വയലാർ രാമവർമ്മയുടെ ഖണ്ഡകാവ്യങ്ങളായ 'താടക എന്ന ദ്രാവിഡ രാജകുമാരിയും' 'രാവണപുത്രിയും' നൃത്തനാടക രൂപത്തിൽ അരങ്ങേറി.

വയലാർ അനുസ്മരണ വാരത്തോടനുബന്ധിച്ച് ലണ്ടനിൽ വയലാർ രാമവർമ്മയുടെ ഖണ്ഡകാവ്യങ്ങളായ 'താടക എന്ന ദ്രാവിഡ രാജകുമാരിയും' 'രാവണപുത്രിയും' നൃത്തനാടക രൂപത്തിൽ അരങ്ങേറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  വയലാർ അനുസ്മരണ വാരത്തോടനുബന്ധിച്ച് ലണ്ടനിൽ വയലാർ രാമവർമ്മയുടെ ഖണ്ഡകാവ്യങ്ങളായ 'താടക എന്ന ദ്രാവിഡ രാജകുമാരിയും' 'രാവണപുത്രിയും' നൃത്തനാടക രൂപത്തിൽ അരങ്ങേറി.  28 വർഷമായി യുകെയിൽ പ്രവർത്തിക്കുന്ന കല (യുകെ) എന്ന സാംസ്കാരിക സംഘടനയുടെ ഏഴുമണിക്കൂറോളം നീണ്ടുനിന്ന വാർഷികാഘോഷ പരിപാടികളിൽ ഈ വർഷത്തെ കല പുരസ്കാരം നേടിയ പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു.

ഉത്തരായനം, സ്വപ്നാടനം എന്നീ സിനിമകളിലെ നായക കഥാപാത്രം ചെയ്ത  ഡോക്ടർ മോഹൻദാസ്, കേരളത്തിലെ മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.  കലയുടെ പേട്രൺ ഡോക്ടർ പി കെ സുകുമാരൻ നായരും പ്രസിഡന്റ് ഡോക്ടർ നാണു കണ്ടിയിലും സെക്രട്ടറി ശ്രീറാം പിള്ളയും വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. കലാ പുരസ്കാരം ബ്രിസ്റ്റോൾ ലബോറട്ടറി മാനേജിങ് ഡയറക്ടർ രാമചന്ദ്രനാണ്  സമ്മാനിച്ചത്.

ADVERTISEMENT

പരിപാടികളുടെ മുഖമുദ്രയായത് കലാ അംഗങ്ങൾ അവതരിപ്പിച്ച വയലാർ രാമവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യൂഡ്രാമ ആയിരുന്നു.  വയലാറിന്റെ കവിതകളായ "താടക എന്ന ദ്രാവിഡ രാജകുമാരി"യും "രാവണപുത്രി"യും  നൃത്തനാടകങ്ങളായി വേദിയിൽ അവതരിപ്പിച്ചപ്പോൾ കവിതയും നൃത്തവും ഒത്തു ചേർന്ന് കാണികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ചു. കലയുടെ ആർട്സ് സെക്രട്ടറി അജയ് ചന്ദ്രൻ ഈ ദൃശ്യവിരുന്നിന്റെ രൂപകല്പനക്കും സംവിധാനത്തിനും നേതൃത്വം നൽകി. 

വയലാർ ശരത്ചന്ദ്രവർമ്മ മുഖാമുഖം പരിപാടിയിൽ തന്റെ ജീവിതവും അനുഭവങ്ങളും പങ്കുവച്ചു.  വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കലാ അംഗങ്ങൾ അവതരിപ്പിച്ച "സന്ധ്യ മയങ്ങും നേരം" എന്ന വയലാർ ഗാനങ്ങൾ കോർത്തിണക്കിയ മെഡ്‌ലെയ് ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടി. കല യുകെയുടെ സമഗ്രതയും പ്രതിഭയും പ്രകടമാക്കിയ  വയലാർ സന്ധ്യ പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നായി മാറി.

English Summary:

Kala UK Anniversary Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT