സോഷ്യൽ മീഡിയ കൊണ്ട് ചിര പരിചിതരായ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയായി.

സോഷ്യൽ മീഡിയ കൊണ്ട് ചിര പരിചിതരായ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽ മീഡിയ കൊണ്ട് ചിര പരിചിതരായ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെസ്റ്റർ ∙ സോഷ്യൽ മീഡിയ കൊണ്ട് ചിര പരിചിതരായ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മഹാസംഗമത്തിനു ലെസ്റ്റർ വേദിയായി. ഈ കഴിഞ്ഞ ഒക്ടോബർ 26നു നടന്നു.  സമ്മേളനത്തോടൊപ്പം സംവാദവും, അത്യുഗ്രൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അവാർഡു വിതരണവും കിടിലൻ ഡിജെ പാർട്ടിയും നടന്നു

കൃത്യം 5 മണിക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ലെസ്റ്റർ മലയാളി കണ്ടന്റ് ക്രിയേറ്റർ ആയ രാജ് ജോമോൻ നേതൃത്വം നൽകി. ലെസ്റ്റർ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് ജോർജ് കാട്ടാമ്പള്ളി, സെക്രട്ടറി രേവതി മുൻ പ്രസിഡന്റ് ജോസ് തോമസ് മുൻ സെക്രട്ടറി അജീഷ് കൃഷ്‌ണൻ കമ്മറ്റി അംഗമായ സോണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. യുകെയിലെ മികച്ച കണ്ടന്റ് ക്രിയേറ്റ്സ് ലിസ്റ്റിൽ പെട്ട ലിന്റു റോണി, മല്ലു കപ്പിൾസ്, ഷെഫ് ജോമോൻ എന്നിവർ മുഖ്യാതിഥികളായി. ഏറ്റവും ആകർഷകമായ അവാർഡ് വിതരണം സ്പോൺസർ ചെയ്തത് റേഡിയോ ലെമൺ ആണ്. 22 അവാർഡുകൾ വിവിധ മേഖലകളിൽ നൽകി ആദരിച്ചു, കൂടാതെ കണ്ടന്റ് കൊണ്ട് കരവിരുത് രചിച്ചവർക്കു പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. 

ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെ മുൻപോട്ടു മുന്നേറുവാനുള്ള വിവിധ ആശയങ്ങൾ ക്രിയേറ്റേഴ്‌സിന്റെ കൂട്ടായ്മ പങ്കു വച്ചു. വലിയ ഗ്രുപ്പുകളിൽ നിരവധി ഫോളോവെഴ്സിന്റെ നമ്പറുകൾ നോക്കി മെംബർഷിപ്പ് നൽകുന്ന പ്രക്രിയക്കു വിപരീതമായി കണ്ടന്റ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ മുന്നേറുവാൻ താല്പര്യമുള്ള ആർക്കും വലിപ്പ ചെറുപ്പമില്ലാതെ എൽഎംസിസി ഗ്രൂപ്പ് അംഗത്വം നൽകും. പര്സപരം സഹായിച്ചു കൊണ്ട് മുന്നേറുവാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ. 

(വാർത്ത: അനീഷ് ജോൺ)

English Summary:

Social Media Content Creators Meet