കെമി ബാഡ്നോക്കിന്റെ ഷാഡോ കാബിനറ്റ് ഇന്ന്; പ്രതിപക്ഷത്തിന്റെ മുൻനിരയിൽ റോബർട്ട് ജെനറിക്കും, പ്രീതി പട്ടേലും, മെൽ സ്ട്രൈഡും
ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി നേതൃത്വത്തിലെത്തിയ കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവിന്റെ ഷാഡോ കാബിനറ്റ് ഇന്ന്. അപ്രതീക്ഷിത വിജയം നേടിയ കെമിയുടെ ഷാഡോ കാബിനറ്റിലെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയാനുള്ള ആകാംഷയിലാണ് ബ്രിട്ടിഷ് രാഷ്ട്രീയം.

ലണ്ടൻ ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി നേതൃത്വത്തിലെത്തിയ കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവിന്റെ ഷാഡോ കാബിനറ്റ് ഇന്ന്. അപ്രതീക്ഷിത വിജയം നേടിയ കെമിയുടെ ഷാഡോ കാബിനറ്റിലെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയാനുള്ള ആകാംഷയിലാണ് ബ്രിട്ടിഷ് രാഷ്ട്രീയം.
പാർട്ടിയിൽ ചെറുപ്പകാരിയായ കെമിയുടെ ഷാഡോ കാബിനറ്റിലേക്കില്ലെന്ന് ഇതിനോടകം പല പ്രമുഖ നേതാക്കളും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ നാല് പ്രധാനമന്ത്രിമാരോടോപ്പം മന്ത്രിയായ മുതിർന്ന വനിതാ നേതാവ് പ്രീതി പട്ടേൽ ഷാഡോ കാബിനറ്റിൽ പ്രമുഖ സ്ഥാനം ഉറപ്പിച്ചു. ഷാഡോ ഫോറിൻ സെക്രട്ടറിയായി ആണ് പ്രീതിയുടെ നിയമനം.
നേതൃത്വ തിരഞ്ഞെടുപ്പിൽ കെമിയോട് പരാജയപ്പെട്ട റോബർട്ട് ജെനറിക് ഷാഡോ കാബിനറ്റിൽ അംഗമാകുന്നുണ്ട്. ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാകും മുൻ ജസ്റ്റിസ് സെക്രട്ടറി കൂടിയായ റോബർട്ട് ജെനറിക്. നേതൃസ്ഥാനത്തേക്ക് കെമിയോട് മത്സരിച്ച മെൽ സ്ട്രൈഡിനെയാണ് ഷാഡോ ചാൻസിലർ സ്ഥാനത്തേക്ക് കെമി നിയമിക്കുന്നത്.