ലണ്ടൻ∙ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയുടെ ആത്മഹത്യ, ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന 'ക്യാൻസൽ കൾച്ചറിനെ’ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു. കോർപ്പസ് ക്രിസ്റ്റി കോളജിലെ മൂന്നാം വർഷ മെറ്റീരിയൽ സയൻസ് വിദ്യാർഥിയായ അലക്‌സാണ്ടർ റോജേഴ്‌സ് (20) ഈ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ  വിദ്യാർഥിയുടെ ആത്മഹത്യ, ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന 'ക്യാൻസൽ കൾച്ചറിനെ’ സംബന്ധിച്ചുള്ള  ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു. കോർപ്പസ് ക്രിസ്റ്റി കോളജിലെ മൂന്നാം വർഷ മെറ്റീരിയൽ സയൻസ് വിദ്യാർഥിയായ അലക്‌സാണ്ടർ റോജേഴ്‌സ് (20) ഈ വർഷം ജനുവരിയിൽ  സമപ്രായക്കാരായസ മറ്റ് വിദ്യാർഥികളിൽ നിന്ന് വിവചേനം നേരിട്ടതിനെ തുടർന്നാണ്  ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ക്യാൻസൽ കൾച്ചർ ചർച്ചയാകുന്നത്.

ഓക്‌സ്‌ഫോർഡ് കൊറോണേഴ്‌സ് കോടതിയിൽ നടന്ന അന്വേഷണത്തിൽ,  വിവചേനമാണ് വിദ്യാർഥിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് എന്ന് കണ്ടെത്തി. റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ആരോപണത്തെ തുടർന്ന് സുഹൃത്തുക്കൾ തന്നെ ഒഴിവാക്കിയതിൽ റോജേഴ്‌സ് വളരെ മാനസികമായി തകർന്നിരുന്നു.

ADVERTISEMENT

എന്താണ് ക്യാൻസൽ കൾച്ചർ?
 
ആക്ഷേപകരമായ അല്ലെങ്കിൽ അസ്വീകാര്യമായ പെരുമാറ്റം കാരണം ഒരാളെ ബഹിഷ്കരിക്കുന്ന രീതിയാണ് ക്യാൻസൽ കൾച്ചർ.

ജനുവരിയിൽ റോജേഴ്‌സ് ഉൾപ്പെട്ട ഒരു സംഭവത്തിൽ അസ്വസ്ഥതയുണ്ടെന്ന്  മുൻ പങ്കാളി ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഒഴിവാക്കിയത്.

ADVERTISEMENT

തന്‍റെ പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞുകൊണ്ട് റോജേഴ്‌സ് സുഹൃത്തുക്കൾക്ക് കത്തെഴുതി. എന്നാൽ അദ്ദേഹത്തെ ബഹിഷ്കരിക്കുന്നതിൽ നിന്ന് സുഹൃത്തുക്കൾ പിൻമാറിയില്ല. പിന്നീട് വിദ്യാർഥിയുടെ മൃതദേഹം തെംസ് നദിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

 ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വിഷയത്തിൽ അന്വേഷണം നടത്തുകയാണ്.

English Summary:

Oxford University Student Died By Suicide Due To 'Cancel Culture', Probe Finds

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT