ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് പുതുജീവിതം തുടങ്ങാൻ ജോലി നൽകി; വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതി
ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ, തനിക്ക് ജോലി തന്ന് പുതിയ ജീവിതം നയിക്കാൻ അവസരം ഒരുക്കിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പുരോഗമിക്കുന്നു.
ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ, തനിക്ക് ജോലി തന്ന് പുതിയ ജീവിതം നയിക്കാൻ അവസരം ഒരുക്കിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പുരോഗമിക്കുന്നു.
ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ, തനിക്ക് ജോലി തന്ന് പുതിയ ജീവിതം നയിക്കാൻ അവസരം ഒരുക്കിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പുരോഗമിക്കുന്നു.
സ്വാൻസി∙ ഇരട്ടക്കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ, തനിക്ക് ജോലി തന്ന് പുതിയ ജീവിതം നയിക്കാൻ അവസരം ഒരുക്കിയ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പുരോഗമിക്കുന്നു.
2022 ഓഗസ്റ്റ് 23-നാണ് വെൻഡി ബക്‌നി (71) എന്ന റൈഡിങ്സ്കൂൾ ഉടമയെ ബ്രയാൻ വൈറ്റ്‌ലോക്ക് എന്നയാൾ കൊലപ്പെടുത്തിയത്. 18 വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ ബ്രയാൻ വൈറ്റ്‌ലോക്കിന് ജീവിതത്തിൽ പുതിയ അവസരം നൽകാൻ വെൻഡി തയ്യാറായിരുന്നു. എന്നാൽ, വെൻഡിയുടെ ഈ ദയയ്ക്ക് ലഭിച്ച പ്രതിഫലം മരണമായിരുന്നു. സ്വാൻസി ക്രൗൺ കോടതിയിൽ ഈ കേസിലെ വാദം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ജയിലിൽ നിന്ന് മോചിതനായ ശേഷം വെൻഡി ബക്‌നിയുടെ വീടിന് സമീപത്തേക്ക് ബ്രയാൻ വൈറ്റ്‌ലോക്ക് താമസം മാറി. എല്ലാവർക്കും ജീവിതത്തിൽ രണ്ടാമതൊരു അവസരം ലഭിക്കണമെന്ന് സഹോദരിയോട് പറഞ്ഞ ശേഷമാണ് വെൻഡി ബ്രയാൻ വൈറ്റ്‌ലോക്കിന് തന്‍റെ വീട്ടിൽ ചെറിയ ജോലികൾ ചെയ്യാൻ അവസരം നൽകിയത്.
പക്ഷേ വെൻഡി കാണിച്ച കാരുണ്യത്തിന് ലഭിച്ചത് ക്രൂരമായ ശിക്ഷയായിരുന്നു. വെൻഡിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബ്രയാൻ വൈറ്റ്‌ലോക്ക് കൊലപ്പെടുത്തി. കൃത്യം നടന്നതിന് തൊട്ടടുത്ത ദിവസം രാവിലെ, ബോക്‌സർ ഷോർട്ട്സ് മാത്രം ധരിച്ച് ആക്രമണ നടന്ന വീട്ടിൽ നിന്ന് പ്രതി പോകുന്നതായി കണ്ടെത്തി.
"ഞാൻ വെൻഡിയെ കൊന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, അവർ നല്ല സ്ത്രീയായിരുന്നു" എന്ന് നാട്ടുകാരോട് പ്രതി പറഞ്ഞതായി കോടതിയിൽ പ്രോസിക്യൂട്ടർ വെളിപ്പെടുത്തി.
വെൻഡി ബക്‌നിയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ചെങ്കിലും, മസ്തിഷ്ക ക്ഷതം കാരണം നരഹത്യ നടത്തിയെന്നും ഇത് സ്വബോധത്തോടെ അല്ലെന്നും പ്രതി വാദിച്ചു. എന്നാൽ, പ്രോസിക്യൂട്ടർ ക്രിസ്റ്റഫർ റീസ് കെസി ഈ വാദം തള്ളിക്കളഞ്ഞു. 2001-ൽ രണ്ട് പുരുഷന്മാരെ കൊലപ്പെടുത്തിയതിന് വൈറ്റ്‌ലോക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കുറ്റകൃത്യങ്ങളും ഇപ്പോഴത്തെ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, വെൻഡി ബക്‌നിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. വെൻഡിയുടെ സുഹൃത്ത് നിക്കി മോർഗനെ കൊലപ്പെടുത്തിയതിന് വൈറ്റ്‌ലോക്ക് ശിക്ഷിക്കപ്പെട്ടിരുന്നു എന്നതും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ദീർഘകാലമായി നിലനിൽക്കുന്ന ലഹരിമരുന്ന ഉപയോഗവും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ ചരിത്രവുമുള്ള പ്രതി കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു. വൈറ്റ്‌ലോക്ക് കൊലപ്പെടുത്തുക മാത്രമല്ല, പല വസ്തുക്കളും ഉപയോഗിച്ച് മാരകമായി ഉപദ്രവിച്ചതായി അറസ്റ്റിന് ശേഷം സമ്മതിച്ചതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി.