'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു
'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്മ്യുണിറ്റി സെന്‍ററിലാണ് പരിപാടി നടന്നത്.
'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്മ്യുണിറ്റി സെന്‍ററിലാണ് പരിപാടി നടന്നത്.
'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്മ്യുണിറ്റി സെന്‍ററിലാണ് പരിപാടി നടന്നത്.
സ്റ്റീവനേജ് ∙ 'സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡീ ജെ' നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്മ്യുണിറ്റി സെന്‍ററിലാണ് പരിപാടി നടന്നത്.
കാർത്തിക് ഗോപിനാഥ്, ആനി അലോഷ്യസ്, അൻവിൻ കെടാമംഗലം ,രാജീവ് രാജശേഖരൻ, ഡോ.രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ്മ, നിധിൻ ശ്രീകുമാർ, ഡോ.ആശാ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സർഗ്ഗം സ്റ്റീവനേജിലെ ഗായകരും, യു കെ യിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടുംസംഗീതനിശയിൽ വർണ്ണവിസ്മയം തീർക്കുകയായിരുന്നു.
സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി.
ബ്രയാൻ ജെയിംസ് സംഗീതവേദിയെ ക്യാമറയിൽ ഒപ്പിയെടുത്തു. സർഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദുആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്‍ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.
ഗായകർക്കുള്ള ഭക്ഷണവും മറ്റും 'കറി വില്ലേജ്' ആണ് സ്പോൺസർ ചെയ്തത്. ബാനർ തയ്യാറാക്കി എത്തിച്ചതിൽ ജോണി കല്ലടാന്തി കോർഡിനേറ്റു ചെയ്തു. സർഗ്ഗം പ്രസിഡന്‍റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.