ലണ്ടൻ ബിസിനസ് ഷോയിൽ വീണ്ടും ശ്രദ്ധേയ സാന്നിധ്യമായി ആലപ്പുഴയുടെ കയർ ഉൽപന്നങ്ങൾ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായിക ഉൽപന്നങ്ങളെ ലോക വിപണിക്കു പരിചയപ്പെടുത്തുന്ന രാജ്യാന്തര മേളയാണ് ലണ്ടൻ ബിസിനസ് ഷോ. ഇതിന്റെ അൻപതാം എഡിഷനാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈസ്റ്റ് ലണ്ടനിലെ എക്സൽ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്നത്.

ലണ്ടൻ ∙ ലണ്ടൻ ബിസിനസ് ഷോയിൽ വീണ്ടും ശ്രദ്ധേയ സാന്നിധ്യമായി ആലപ്പുഴയുടെ കയർ ഉൽപന്നങ്ങൾ. ആലപ്പുഴ കലവൂരിലെ ‘ഡ്യൂറോഫൈബർടെക്സ്’ കമ്പനിയാണ് തുടർച്ചയായ നാലാം വർഷവും കയറു കൊണ്ടുള്ള വ്യത്യസ്ത ഉൽപന്നങ്ങൾ രാജ്യാന്തര ബിസിനസ് ഷോയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായിക ഉൽപന്നങ്ങളെ ലോക വിപണിക്കു പരിചയപ്പെടുത്തുന്ന രാജ്യാന്തര മേളയാണ് ലണ്ടൻ ബിസിനസ് ഷോ. ഇതിന്റെ അൻപതാം എഡിഷനാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈസ്റ്റ് ലണ്ടനിലെ എക്സൽ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്നത്.
കയർ കാർപറ്റ്, ഡോർ മാറ്റ്, യോഗ മാറ്റ്, റഗ്ഗ് തുടങ്ങി വ്യത്യസ്ത കയർ ഉൽപന്നങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതു കൂടാതെ ചണം കൊണ്ടും നാച്ചുറൽ റബർകൊണ്ടുമുള്ള സമാനമായ ഉൽപന്നങ്ങൾ കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്. 1962ൽ ആലപ്പുഴ കലവൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് കമ്പനിയുടെ പ്രവർത്തനം ആരംഭിച്ചത്. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾതന്നെ ഡ്യൂറോഫൈബർടെക്സിന്റെ ഉൽപന്നങ്ങൾ ലഭ്യമാണ്. മാനേജിങ് ഡയറക്ടർ ബിജു ജോൺ പറമ്പിൽ ആണ് കമ്പനിയെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുത്തത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള സംരംഭകരുമായും വാണിജ്യ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറിലധികം സംരംഭകരാണ് തങ്ങളുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ മേളയിൽ എത്തിയത്. രണ്ടുദിവസംകൊണ്ട് കാൽലക്ഷത്തോളം പേരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്.