വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ ∙ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലും മലയാളി സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് അയർലൻഡ് സൗത്ത് ഡബ്ലിന് മേയർ ബേബി പെരേപ്പാടൻ, കൗൺസിലർ ബ്രിട്ടോ പെരേപ്പാടൻ, സോമി തോമസ്, വർഗീസ് ജോയ് എന്നിവരെ

ഡബ്ലിൻ ∙ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലും മലയാളി സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് അയർലൻഡ് സൗത്ത് ഡബ്ലിന് മേയർ ബേബി പെരേപ്പാടൻ, കൗൺസിലർ ബ്രിട്ടോ പെരേപ്പാടൻ, സോമി തോമസ്, വർഗീസ് ജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഏകദേശം നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ നാഷണൽ കോർഡിനേറ്റർ ഷൈജു തോമസ് അയർലൻഡ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ഭാവിപരിപാടികളെ അവതരിപ്പിക്കുകയും ചെയ്തു. വിവിധ കല സാംസ്കാരിക പരിപാടികൾക്ക് വേദിയിൽ അരങ്ങേറുകയും അയർലണ്ടിലെ മറ്റു സംഘടനാ നേതാക്കൾ ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ഡബ്ലിൻ മേയർ പുതിയ എയർ ഇന്ത്യ അല്ലെങ്കിൽ മറ്റു വ്യോമയാന കമ്പനികളുമായി കേരളത്തിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നതിനുള്ള ചർച്ചകളുടെ പുരോഗതി സദസ്സിൽ വ്യക്തമാക്കി. ലോക മലയാളികൾക്കിടയിൽ ആവശ്യമായ ബന്ധങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഡോ. പ്രിൻസ് പള്ളിക്കുന്നേൽ വിശദമാക്കി. ലോകത്തു 166 രജ്യങ്ങളിൽ ഇതിനകം സ്വാധീനം ചെലുത്താൻ കഴിഞ്ഞ സംഘടനയുടെ പ്രവർത്തന ശൈലി, വിവിധ സംസ്കാരങ്ങൾക്കനുസൃതമായി പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിൽ സംഘടനാ വിജയിക്കുന്നതിന്റെ ലക്ഷണം ആണെന്നും പ്രിൻസ് പള്ളിക്കുന്നേൽ വിലയിരുത്തി.
മലയാളി സമൂഹം യൂറോപ്പിൽ എത്തിപ്പെടാൻ ഉള്ള മുഖ്യ കാരണമായ നഴ്സിങ് ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാധ്യതകളും സദസ്സിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് സ്ഥാപകൻ വർഗീസ് ജോയിയും, NMBI ബോർഡ് മെമ്പർ സോമി തോമസും വ്യക്തമാക്കി. പുതിയ മെമ്പർഷിപ് ക്യാപയിന്റെ ഉദ്ഘാടനം ഡബ്ലിനിലെ യുവ കൗൺസിലർ ബ്രിട്ടോ പെരേപ്പാടൻ നിർവഹിച്ചു. ഡൻബോയിൻ GAA ക്ലബ്ബിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസെലെറ്റ് ഫിലിപ്പ്, ഡനിൽ പീറ്റർ , സന്ദീപ് കെ സുരേന്ദ്രൻ,സ്റ്റീഫൻ ലൂക്കോസ്, സ്മിത അലക്സ്, ഫിവിൻ തോമസ് , സലിം അബ്ദുൽ കാദർ, ബിപിൻ ചാന്ത് , സച്ചിൻ ദേവ് , ജോസ് ജോസഫ് , ജോസ്‌മോൻ ഫ്രാൻസിസ് ,റെജിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നീതു തോമസ് അവതാരിക ആയിരുന്നു