ഫോമാ ന്യൂയോർക്ക് എംപയർ റീജൻ പ്രവർത്തനോദ്‌ഘാടനം 24 ന്
ഫോമാ ന്യൂയോർക്ക് എംപയർ റീജന്‍റെ 2024 -26 വർഷത്തെ പ്രവർത്തനോദ്‌ഘാടനം 24ന് വൈകുന്നേരം 4.30ന്
ഫോമാ ന്യൂയോർക്ക് എംപയർ റീജന്‍റെ 2024 -26 വർഷത്തെ പ്രവർത്തനോദ്‌ഘാടനം 24ന് വൈകുന്നേരം 4.30ന്
ഫോമാ ന്യൂയോർക്ക് എംപയർ റീജന്‍റെ 2024 -26 വർഷത്തെ പ്രവർത്തനോദ്‌ഘാടനം 24ന് വൈകുന്നേരം 4.30ന്
ന്യൂയോർക്ക് ∙ ഫോമാ ന്യൂയോർക്ക് എംപയർ റീജന്‍റെ 2024 -26 വർഷത്തെ പ്രവർത്തനോദ്‌ഘാടനം 24ന് വൈകുന്നേരം 4.30ന് യോങ്കേഴ്സിലുള്ള സെന്‍റ് തോമസ് മാർത്തോമ്മാ ദേവാലയ പാരിഷ് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തും. ആർവിപി പി.റ്റി. തോമസിന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ ഉദ്‌ഘാടനം ചെയ്യും.
ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലൂ പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷനൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണാൾഡ് ജോഫ്രിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷിനു ജോസഫ്, കംപ്ലെയ്ൻസ് കമ്മിറ്റി വൈസ് ചെയർ ഷോബി ഐസക്, ജുഡീഷ്യൽ കമ്മിറ്റി ചെയർ ജോഫ്രിൻ ജോസ്, ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, ഫോമാ പിആർഓ ഷോളി കുമ്പിളുവേലി, ഫോമാ നേതാക്കളായ തോമസ് കോശി, ജെ.മാത്യു എന്നിവർ സംസാരിക്കും.
വിവിധ അംഗ സംഘടനാ പ്രസിഡന്‍റുമാരായ പ്രദീപ് നായർ, ഫിലിപ്പ് ചെറിയാൻ, വർഗീസ് എം. കുര്യൻ , കോട്ടക്കൽ എം. ചാക്കോ, ജോസ് മലയിൽ, ജിജോ ആന്റണി, സുരേഷ് മുണ്ടക്കൽ, ജയേഷ് തളിയക്കാട്ടിൽ, രാജേഷ് ഗോപാൽ, അനീഷ് കണ്ണംപുറത്തു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. റീജിയനൽ നേതാക്കളായ മോൻസി വർഗീസ്, സന്തോഷ് എബ്രഹാം, ആശിഷ് ജോസഫ്, എൽസി ജൂബ്, സണ്ണി കല്ലൂപ്പാറ, തോമസ് സാമുവേൽ, ജോസഫ് വടശ്ശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.നടനും, പ്രമുഖ മിമിക്രി കലാകാരനുമായ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ കലാപരിപാടികളും, വിവിധ ഡാൻസ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ചടങ്ങിൽ അവതരിപ്പിക്കും
അഡ്രസ്: 34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്‌സ്, 10705