ഫിൻലൻഡിൽ ആയുർവേദ ദിനം ആഘോഷിച്ചു
ഇന്ത്യൻ എംബസിയുടെയും വിവിധ ആയുർവേദ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫിൻലൻഡിൽ ഒൻപതാം ആയുർവേദദിനം ആഘോഷിച്ചു. 'ആയുർവേദ ഇന്നോവേഷൻ ഫോർ ഗ്ലോബൽ ഹെൽത്ത്' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.

നവംബർ 22ന് വാന്താ നഗരത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ ഹേമന്ത് എച്ച് കൊതേൽവാർ മുഖ്യാതിഥി ആയിരുന്നു. പാനൽ ചർച്ചകളും, ആയുർവേദ വ്യായാമശീലങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ആയുർവേദ കൺസൾട്ടന്റുകൾ ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
മലയാളികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ വേദിയെ വർണാഭമാക്കി. വ്യത്യസ്തങ്ങളായ ആയുർവേദ ഭക്ഷണ രുചികൂട്ടുകളും സംഘാടകർ തയാറാക്കിയിരുന്നു. ഇന്ത്യക്കാരോടൊപ്പം ഫിന്നിഷുകാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു.