പ്ലാന്റുകള്‍ അടച്ചുപൂട്ടാൻ പദ്ധതി; ഫോക്സ്‌വാഗൻ കമ്പനി തൊഴിലാളികള്‍ പണിമുടക്കി
ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനിയിൽ തൊഴിലാളികള്‍ പണിമുടക്കി. "ഫോക്സ്‌വാഗൻ കമ്പനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വേതന തര്‍ക്കമാണ്" നിലവിൽ നടക്കുന്നതെന്ന് ലേബര്‍ യൂണിയന്‍ അറിയിച്ചു.

ബര്‍ലിന്‍ ∙ ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനിയിൽ തൊഴിലാളികള്‍ പണിമുടക്കി. "ഫോക്സ്‌വാഗൻ കമ്പനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വേതന തര്‍ക്കമാണ്" നിലവിൽ നടക്കുന്നതെന്ന് ലേബര്‍ യൂണിയന്‍ അറിയിച്ചു.
മൂന്ന് പ്ലാന്റുകള്‍ അടച്ചുപൂട്ടാനും പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാനും കമ്പനി പദ്ധതിയിട്ടതിന് പിന്നാലെയാണ് ജര്‍മനിയിലെ ഫോക്സ്‌വാഗൻ തൊഴിലാളികള്‍ പണിമുടക്കിയത്.
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം വെട്ടികുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിന്നു. തിങ്കളാഴ്ച ഒൻപത് പ്ലാന്റുകളിലായ് ആയിരക്കണക്കിന് തൊഴിലാഴികളാണ് രണ്ട് മണികൂറോളം പണിമുടക്കിയത്.
ഒക്ടോബറില്‍, മൂന്നാം പാദ ലാഭത്തില്‍ 64% ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് എന്നിവയും വലിയ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുറഞ്ഞത് മൂന്ന് ജര്‍മൻ പ്ലാന്റുകളെങ്കിലും അടച്ചുപൂട്ടുമെന്നും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നും ബാക്കിയുള്ള ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.