'ചെങ്കടലിൽ ചങ്കിടിക്കാതെ'; ക്യാപ്റ്റൻ അഭിലാഷ് റാവത്തിന് മാരിടൈം ഓർഗനൈസേഷന്റെ ധീരതാപുരസ്കാരം
ലണ്ടൻ ∙ മിസൈലേറ്റ് ചെങ്കടലിൽ മുങ്ങിയൊടുങ്ങുമായിരുന്ന എണ്ണക്കപ്പലിനെയും അതിലെ ജീവനക്കാരെയും ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ച ധീരനായ ക്യാപ്റ്റൻ.

ലണ്ടൻ ∙ മിസൈലേറ്റ് ചെങ്കടലിൽ മുങ്ങിയൊടുങ്ങുമായിരുന്ന എണ്ണക്കപ്പലിനെയും അതിലെ ജീവനക്കാരെയും ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ച ധീരനായ ക്യാപ്റ്റൻ. ഹൂതികളുടെ മിസൈലേറ്റു തീപിടിച്ച മാർലിൻ ലുവാണ്ട കപ്പലിലെ രക്ഷാപ്രവർത്തനം ധീരതയോടെ നയിച്ച ഇന്ത്യക്കാരൻ ക്യാപ്റ്റൻ അഭിലാഷ് റാവത്ത് തിങ്കളാഴ്ച ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ഓർത്തെടുത്തത് കഴിഞ്ഞ ജനുവരി 26ലെ ആ നിമിഷങ്ങളായിരുന്നു.
സൂയസിൽനിന്ന് 84,147 ടൺ നാഫ്തയുമായി ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലേക്കു പോകുമ്പോഴായിരുന്നു പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മേഘങ്ങൾ ഉരുണ്ടുകൂടിയ ചെങ്കടലിൽ ഹൂതികളുടെ മിസൈൽവർഷം. ഇന്ധനടാങ്ക് കത്തി 5 മീറ്ററോളം ഉയരത്തിൽ പൊങ്ങിയ തീനാളങ്ങളുമായി നാലരമണിക്കൂറോളം ഓളപ്പരപ്പിലുലഞ്ഞ കപ്പലിൽ ജീവനക്കാരെ ശാന്തരാക്കി ക്യാപ്റ്റൻ അഭിലാഷ് അവസരത്തിനൊത്തുയരുകയായിരുന്നു. ഡെറാഡൂൺ സ്വദേശിയാണ്.
രക്ഷാദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ നാവികസേനാക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർക്കും സംഘത്തിനും പുരസ്കാരച്ചടങ്ങിൽ പ്രശസ്തിപത്രം സമ്മാനിച്ചു.