പുതുപ്പള്ളിക്കാരൻ റോഷൻ ബോസ്റ്റണിലെ അതി കായൻ
കോട്ടയം ∙ അമേരിക്കയിലെ ബോസ്റ്റണിൽ ലോക നാച്വറൽ ബോഡി ബിൽഡിങ് മത്സരത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി പുതുപ്പള്ളി ഇരവിനല്ലൂർ വാവള്ളിൽ കരോട്ട് റോഷൻ കുര്യാക്കോസ് (43).

കോട്ടയം ∙ അമേരിക്കയിലെ ബോസ്റ്റണിൽ ലോക നാച്വറൽ ബോഡി ബിൽഡിങ് മത്സരത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി പുതുപ്പള്ളി ഇരവിനല്ലൂർ വാവള്ളിൽ കരോട്ട് റോഷൻ കുര്യാക്കോസ് (43). അയർലൻഡ് വാട്ടർഫോഡിലുള്ള റോഷൻ 40–50 വയസ്സ് പ്രായമുള്ളവർക്കായുള്ള മാസ്റ്റേഴ്സ് വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. വാട്ടർഫോഡ് കിലുർ ബ്രിജ് നഴ്സിങ് ക്ലിനിക്കിൽ മാനേജരാണ്.
വാട്ടർഫോഡ് മലയാളി അസോസിയേഷൻ അംഗമായ റോഷൻ അയർലൻഡിൽ നടന്ന ബോഡി ബിൽഡിങ് മത്സരത്തിലെ ഗോൾഡ് മെഡൽ ജേതാവാണ്. 1999, 2002 വർഷങ്ങളിൽ ബസേലിയോസ് കോളജ് ചാംപ്യനായിരുന്നു.
പരേതനായ വാവള്ളിൽ കരോട്ട് കെ.കെ.കുര്യക്കോസ് (അച്ചൻകുഞ്ഞ്) ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ജോബി സ്കറിയ. മക്കൾ: ജൊഹാൻ, റിയാന.