വിമാന യാത്രയിലെ അശ്രദ്ധ: കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കും അറസ്റ്റും; വെളിപ്പെടുത്തലുമായി മുൻ കാബിൻ ക്രൂ
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്.
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്.
വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്.
ലണ്ടൻ∙ വിമാന യാത്രയിൽ ചില ഇൻഫ്ലുവൻസർമാരുടെ അശ്രദ്ധമായ പ്രവർത്തികൾ വലിയ ഭവിഷ്യത്തുകൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ്. വെർജിൻ അറ്റ്‌ലാന്‍റിക്കിൽ 17 വർഷക്കാലം കാബിൻ ക്രൂ ആയി ജോലി ചെയ്ത സ്കൈ ടെയ്‌ലർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി ചിലർ വിമാനത്തിലെ സുരക്ഷാ മേഖലകളിൽ അതിക്രമിച്ച് കടക്കുന്നതും എൻജിനുകൾക്ക് സമീപം വിഡിയോകൾ ചിത്രീകരിക്കുന്നുമുണ്ട്. ഇത് വലിയ സുരക്ഷാ വീഴ്ച്ചയായതിനാൽ കർശന നടപടി നേരിടേണ്ടി വരും. വിമാനത്തിലെ കണ്ണാടിയിലോ കുളിമുറിയിലോ എഴുതുന്നതും അപകടകരമാണ്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തും. മാത്രമല്ല പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമെന്നും സ്കൈ ടെയ്‌ലർ വ്യക്തമാക്കി. ഫെബ്രുവരിയിൽ ഷിക്കാഗോയിൽ ഒരു യുണൈറ്റഡ് എയർലൈൻസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന സംഭവത്തിന് പിന്നിലെ കാരണം ഇത്തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയായിരുന്നു.
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സന്ദേശങ്ങൾ വിമാനത്തിൽ എഴുതുന്നത് ഗുരുതരമായ കുറ്റമാണെന്ന് പ്രത്യേകം ഓർക്കണമെന്ന് സ്കൈ ടെയ്‌ലർ കൂട്ടിച്ചേർത്തു.