കൊച്ചി∙ തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രമോഷൻ കൺസൾട്ടൻസി (ഒഡെപെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രമോഷൻ കൺസൾട്ടൻസി (ഒഡെപെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു.

അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ നടന്ന സമ്മേളനത്തിൽ ജർമൻ കോൺസൽ ജനറൽ അഹിം ബുർക്കാർട്ട് ഉദ്ഘാടനം ചെയ്തു. ഒഡെപെക് ചെയർമാൻ അഡ്വ. കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജർമൻ ഗവൺമെന്‍റ് ഏജൻസി ഡിഫ എക്സിക്യൂട്ടിവ് ഡയറക്ടർ തോർസ്റ്റൺ കീഫെർ, ഒഡെപെക് എംഡി കെ.എ. അനൂപ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

രേണുക പഞ്ച്പോർ (ടെൽക് ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ), അഞ്ജ വൈസൻ (ചീഫ് ലീഗൽ ഓഫീസർ, ഡി.ഫ.), ഡി.ഫ. മൈഗ്രേഷൻ കൺസൾട്ടന്റുമാരായ എഡ്ന മുലിറോ, കാർമെൻ ഹാസ്ളർ, വിദ്യ പിംഗ്ലി (ടെൽക് എക്സാമിനർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽനിന്ന് ജർമനിയിൽ ജോലി തേടിപ്പോകുന്നവർക്ക് ഏറെ ഉപകാരമായിരിക്കും അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ച പരീക്ഷാകേന്ദ്രം. ഇവിടെ പ്രവേശനം ലഭിക്കുന്നവർക്ക് പഠനം, പരീക്ഷാഫീസ്, വീസ, വിമാന യാത്രാച്ചെലവ് എന്നിവ സർക്കാർ വഹിക്കുമെന്ന് അനിൽകുമാർ പറഞ്ഞു.

English Summary:

Government-run German Language Testing Center Opens in Angamaly