കൊക്കെയ്ൻ നിറച്ച ശവപ്പെട്ടികളുമായി ഫ്രഞ്ച് പൗരൻ അറസ്റ്റിൽ
13 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്ൻ നിറച്ച ശവപ്പെട്ടികളുമായി 30 വയസ്സുകാരനായ ഫ്രഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബര്‍ലിന്‍ ∙ 13 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്ൻ നിറച്ച ശവപ്പെട്ടികളുമായി 30 വയസ്സുകാരനായ ഫ്രഞ്ച് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ശവപ്പെട്ടികളുമായി വന്ന ഒരു വാൻ പൊലീസ് തടഞ്ഞതോടെയാണ് പെട്ടികളിലാക്കിയ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതി പിടിയിലായത്. നെതർലൻഡ്സിലേക്കാണ് ശവപ്പെട്ടികളിൽ പായ്ക്ക് ചെയ്ത ലഹരിമരുന്ന് കടത്താൻ ഇയാൾ ശ്രമിച്ചത്. റോട്ടർഡാമിൽ നിന്ന് 32 കിലോമീറ്റർ തെക്ക് നഗരത്തിനടുത്തുവെച്ചാണ് ഡച്ച് പൊലീസ് പ്രതിയെ പിടികൂടിയത്.
ഓരോ ശവപ്പെട്ടിയിലും കൊക്കെയ്ൻ അടങ്ങിയ നിരവധി ജിം ബാഗുകൾ ഒളിപ്പിച്ചിരുന്നു. പരിശോധനയ്ക്കിടെ, താൻ നിരവധി ശവപ്പെട്ടികളാണ് കൊണ്ടുപോകുന്നതെന്നും അവയിൽ ഓരോന്നിനും മൃതദേഹം ഉണ്ടെന്നും ശവപ്പെട്ടികൾ സീൽ ചെയ്തതുമാണെന്ന് പ്രതി പറഞ്ഞ് നോക്കി. പക്ഷേ പൊലീസ് നിർബന്ധപൂർവം പരിശോധന നടത്തുകയായിരുന്നു. ഗതാഗതത്തിന് ആവശ്യമായ രേഖകൾ നൽകാനും പ്രതിക്ക് കഴിഞ്ഞില്ല. ശവപ്പെട്ടികളിൽ നിന്ന് 13 ദശലക്ഷം യൂറോ വിലമതിക്കുന്ന 250 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.