ക്രൊയേഷ്യയിലെ സ്കൂളില്‍ ആക്രമണം; വിദ്യാർഥിനി കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ പ്രൈമറി സ്കൂളില്‍ കത്തി ആക്രമണം. വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. രണ്ട് അധ്യാപകർക്കും അഞ്ച് കുട്ടികൾക്കും പരുക്കേറ്റു.

ബര്‍ലിന്‍ ∙ ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ പ്രൈമറി സ്കൂളില്‍ കത്തി ആക്രമണം. വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. രണ്ട് അധ്യാപകർക്കും അഞ്ച് കുട്ടികൾക്കും പരുക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 9:50ന് പ്രെക്കോ എലിമെന്ററി സ്കൂളിലാണ് ആക്രമണം നടന്നത്. ഏഴ് വയസ്സുകാരിയാണ് കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റ് ഏഴ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് 18 വയസ്സിന് മുകളിലാണ് പ്രായമെന്ന് ആരോഗ്യമന്ത്രി ഐറീന ഹ്റിസ്റ്റിക് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.