മാഞ്ചസ്റ്ററിൽ മകരവിളക്ക് മഹോത്സവം ജനുവരി 11ന്
ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ജനുവരി 11ന് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിക്കും.

മാഞ്ചസ്റ്റർ ∙ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ജനുവരി 11ന് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആഘോഷിക്കും.
ഉച്ചക്ക് 2 മണിക്ക് മഹാഗണപതി പൂജയ്ക്ക് ശേഷം നെറ്റിപ്പട്ടവും ശബരീശന്‍റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റർ മണികണ്ഠൻ എന്ന ഗജവീരന്‍റെയും മാഞ്ചസ്റ്റർ മേളത്തിന്‍റെ ചെമ്പടമേളത്തിന്‍റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് വനിതകളുടെയും അകമ്പടിയോടെ മകരവിളക്ക് ഉത്സവത്തിന്‍റെ കൊടിയേറ്റ് എഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തുമ്പോൾ വർഷങ്ങളോളം ശബരിമല ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഉത്സവ തന്ത്രി ശ്രീകാന്ത് നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് തത്വമസി ഭജനസംഘം ഒരുക്കുന്ന ഭക്തിഗാനസുധ ആരംഭിക്കും.
ശ്രീകാന്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗണപതിപൂജ, വിളക്ക് പൂജ, പതിനെട്ട് പടിപൂജ, അർച്ചന, ദീപാരാധന, ഹരിവരാസനം, തുടർന്ന് മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഭഗവാന് കുടുംബ അർച്ചന നടത്താനുള്ള സൗകര്യവും ഒപ്പം അയ്യന്‍റെ പതിനെട്ടാം പടിക്കു താഴെ പറ നിറയ്ക്കാനുള്ള സൗകര്യവും അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്. തത്വമസി ഭജനസംഘം ഒരുക്കുന്ന ചിന്ത് പാട്ടും, സൽതാരെ ഡാൻസ് വേൾഡ് അവതരിപ്പിക്കുന്ന മനോഹരമായ ഭക്തി നൃത്തരൂപവും ഈ വർഷത്തെ പ്രധാന ആകർഷണങ്ങളാണ്.
ഏകദേശം ആയിരത്തോളം ഭക്തജനങ്ങളുടെ സാന്നിധ്യമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന ഭക്തജനങ്ങൾ ദയവായി താഴെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിച്ച് റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണമെന്ന് സംഘടാകർ അറിയിച്ചു: https://gmmhc.org/makara-vilakku/
കൂടുതൽ വിവരങ്ങൾക്ക്: രാധേഷ് നായർ (പ്രസിഡന്‍റ്): 07715 461790, രാജേഷ് രാഘവൻ (സെക്രട്ടറി): 07947 686880, മുത്തുസ്വാമി സുബ്രഹ്മണ്യൻ (ട്രഷറർ): 07988 172225.